Begin typing your search...

തെരഞ്ഞെടുപ്പിന് ഒരുങ്ങി റിയാദിലെ ഒ.ഐ.സി.സി

തെരഞ്ഞെടുപ്പിന് ഒരുങ്ങി റിയാദിലെ ഒ.ഐ.സി.സി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസിന്‍റെ പ്രവാസി പോഷക സംഘടനയായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ റിയാദ് ഘടകം തെരഞ്ഞെടുപ്പിന് ഒരുങ്ങിയതായി സെൻട്രൽ കമ്മിറ്റി അറിയിച്ചു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ആറുമാസത്തിലേറെ നീണ്ട മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്.

3500ഓളം ഇന്ത്യൻ പ്രവാസികൾ സംഘടനയിൽ അംഗത്വം എടുത്തതായി പ്രിസൈഡിങ് കമ്മിറ്റി കൺവീനർ നവാസ് വെള്ളിമാട്കുന്ന് പറഞ്ഞു. ഗ്ലോബൽ കമ്മിറ്റിയുടെ സർക്കുലർ അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് കീഴ്ഘടകങ്ങൾ മുതലുള്ള തെരഞ്ഞെടുപ്പ് നടക്കുക. ആദ്യം ജില്ല കമ്മിറ്റികൾ തെരഞ്ഞെടുപ്പിലൂടെയോ, സമവായത്തിലൂടെയോ നിലവിൽ വരും. നവംബർ 15 വരെയാണ് ഇതിന് സമയം അനുവദിച്ചിട്ടുള്ളത്.

നിലവിലെ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കുക. ഗ്ലോബൽ, നാഷനൽ, സെൻട്രൽ കമ്മിറ്റികളിൽ ഏതിലെങ്കിലും നിന്നുള്ള രണ്ടുപേരടങ്ങുന്ന വരണാധികാരികളാണ് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുക. ഗ്ലോബൽ കമ്മിറ്റിയുടെ നിർദേശങ്ങൾ പാലിച്ച് വോട്ടിങ്ങിലൂടെയോ, സമവായത്തിലൂടെയോ വെള്ളിയാഴ്ച കണ്ണൂർ ജില്ല കമ്മിറ്റിയും ഈ മാസം 27ന് തിരുവന്തപുരം, ആലപ്പുഴ, തൃശൂർ ജില്ല കമ്മിറ്റികളും നിലവിൽ വരും.

ഇതനുസരിച്ച് 14 ജില്ലകളിലും പുതിയ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി നവംബർ അവസാന വാരം സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും. സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ശങ്കരപ്പിള്ള കുമ്പളത്ത് ഉൾപ്പടെ നേതാക്കളും കെ.പി.സി.സി നേതാക്കളും റിയാദിലെത്തും. ഏറ്റവും ഒടുവിൽ 2014 ലാണ് കുഞ്ഞി കുമ്പള പ്രസിഡൻറുംയും അബ്ദുല്ല വല്ലാഞ്ചിറ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയായും ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ റിയാദ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നത്.

WEB DESK
Next Story
Share it