കുവൈത്ത് കേരള പ്രവാസി മിത്രം ഫാമിലി പിക്നിക് സംഘടിപ്പിച്ചു
കുവൈത്ത് കേരള പ്രവാസി മിത്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രവാസി കുടുംബങ്ങളെയും ബാച്ച് ലേസിനെയും പങ്കെടുപ്പിച്ച് ദ്വിദിന പിക്നിക് സംഘടിപ്പിച്ചു. വഫ്രയിലെ റിസോർട്ടിൽ നടന്ന പരിപാടിയിൽ നൂറോളം കുടുംബങ്ങൾ പങ്കെടുത്തു. കല സാംസ്ക്കാരിക വിനോദ പരിപാടികളിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു. കുട്ടികൾക്ക് പാട്ട്, നൃത്തം തുടങ്ങിയ മത്സരങ്ങളും മുതിർന്നവർക്ക് കായിക മത്സരങ്ങളും നടന്നു. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. സയ്യിദ് ഫക്രുദീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഹംസ പയ്യന്നൂർ, വി.കെ. ഗഫൂർ, സി.ഫിറോസ്, കെ.സി. ഗഫൂർ, കെ.വി. മുസ്തഫ മാസ്റ്റർ, അർഷാദ് ഷെരീഫ്, മൊയ്തു മേമി, വി.എച്ച്. മുസ്തഫ, ശിഹാബുദ്ദീൻ എന്നിവർ നേതൃത്വം നൽകി.