Begin typing your search...

അക്കാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു

അക്കാഫ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ്​- പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു. വി​വി​ധ കോ​ള​ജ് അ​ലു​മ്നി​ക​ൾ പ​ങ്കെ​ടു​ത്ത കേ​ക്ക് പ്രി​പ​റേ​ഷ​ൻ, ക്രി​സ്മ​സ്​ ട്രീ, ​ക​രോ​ൾ ഗാ​നം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ ഫി​സാ​റ്റ് അ​ങ്ക​മാ​ലി, എ​സ്.​ജി കോ​ള​ജ് കൊ​ട്ടാ​ര​ക്ക​ര, ഫാ​ത്തി​മ മാ​താ നാ​ഷ​ന​ൽ കോ​ള​ജ് കൊ​ല്ലം, ക്രി​സ്മ​സ്​ ട്രീ ​ഒ​രു​ക്ക​ൽ മ​ത്സ​ര​ത്തി​ൽ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് കോ​ത​മം​ഗ​ലം, ഡി.​ബി കോ​ള​ജ് ശാ​സ്താം​കോ​ട്ട, എം.​ഇ.​എ​സ് കോ​ള​ജ് പൊ​ന്നാ​നി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

ക്രി​സ്മ​സ്​ കേ​ക്ക് മ​ത്സ​ര​ത്തി​ൽ സ​ജി​ത സ​ത്യ​രാ​ജ് (ചി​ന്മ​യ​മി​ഷ​ൻ കോ​ള​ജ്, തൃ​ശൂ​ർ) ഒ​ന്നാം സ്ഥാ​ന​വും ഗോ​പി​ക (ഡി.​ബി കോ​ള​ജ് ശാ​സ്താം​കോ​ട്ട) ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പോ​ൾ ടി. ​ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്റ്‌ വെ​ങ്കി​ട് മോ​ഹ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പു എ.​എ​സ്, ട്ര​ഷ​റ​ർ നൗ​ഷാ​ദ് മു​ഹ​മ്മ​ദ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് റ​ഫീ​ക്ക്, ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ, മ​ച്ചി​ങ്ങ​ൽ രാ​ധാ​കൃ​ഷ്ണ​ൻ, അ​ക്കാ​ഫ് ക്രി​സ്മ​സ്​ ന്യൂ​ഇ​യ​ർ പാ​ർ​ട്ടി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ശ്രീ​ക്കു​ട്ടി, ജോ. ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ ബെ​ന്നി തേ​ല​പ്പി​ള്ളി, രാ​ജി എ​സ്. നാ​യ​ർ, ജേ​ക്ക​ബ് വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

WEB DESK
Next Story
Share it