Begin typing your search...

അബുദാബി കെഎംസിസി 'ദി കേരള ഫെസ്റ്റിന് ഉജ്ജ്വല സമാപനം

അബുദാബി കെഎംസിസി ദി കേരള ഫെസ്റ്റിന് ഉജ്ജ്വല സമാപനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അബുദാബി കെഎംസിസി ഒരുക്കിയ മൂന്നു ദിവസം നീണ്ടു നിന്ന ദി കേരള ഫെസ്റ്റിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ തിരശീല വീണു . ഫെസ്റ്റിൽ ആയിരങ്ങളാണ് ഇന്ത്യൻ ഇസ്ലാമിക് സെന്ററിലേക്ക് ഒഴുകി എത്തിയത്. കേരളത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ , പി ജി സുരേഷ് കുമാർ , ഷാനി പ്രഭാകർ , ഹാശ്മി താജ് ഇബ്രാഹിം , മാതു സജി എന്നിവർ നയിച്ച മാധ്യമ സെമിനാറും മറിമായം കോമഡി ഷോയുമായിരുന്നു രണ്ടാം ദിനത്തിലെ പ്രധാന ആകർഷണങ്ങൾ. സമകാലിക ഇന്ത്യയിലെ പത്രപ്രവർത്തനവും സ്വതന്ത്ര പത്രപ്രവർത്തനവും മാധ്യമ പ്രവർത്തകർ വിശദമായി സംവദിച്ചു.

സത്യസന്ധമായി പത്രപ്രവർത്തനം നടത്തുന്ന മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളും, ജനങ്ങളിലേക്ക് വാർത്തകൾ എത്തിച്ചേരുമ്പോഴുണ്ടാവുന്ന മാർക്കറ്റിംഗും തലക്കെട്ടുകൾ വാർത്താ പ്രാധാന്യത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മാധ്യമ സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പുകളിലടക്കം ഉണ്ടായേക്കാവുന്ന കള്ളപ്രചരണങ്ങളും അത് ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്ന പ്രത്യേക അജണ്ടയും മതേതരത്വത്തിനൊപ്പം മനുഷ്യത്വത്തിന് സമൂഹം വില കൽപിക്കണമെന്നും , തങ്ങൾ നില കൊള്ളുന്നത് അത്തരം പക്ഷത്തെന്നും മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമങ്ങൾ പടച്ചുണ്ടാക്കുന്ന കള്ള വാർത്തകൾക്ക് അറ്റമുണ്ടാവാറില്ലെന്നും സെമിനാറിൽ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി. അബുദാബി കെഎംസിസി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ മോഡറേറ്റർ ആയിരുന്നു.

വ്യത്യസ്തമായ കലാ സാംസ്‌കാരിക പരിപാടികൾ, കേരളത്തിലെ തനതായ നാടൻ രുചിക്കൂട്ടുകൾ ഒരുക്കി തായ്യാറാക്കിയ തട്ടു കടകൾ പ്രോപ്പർട്ടി, ടൂറിസം, വിവിധ വാണിജ്യ സ്ഥാപങ്ങളടക്കം ഉൾപ്പെടെ 30 ലേറെ വരുന്ന സ്റ്റാളുകൾ ഉൾപ്പെടെ ആകർഷയമായ അന്തരീക്ഷത്തിലാണ് കെഎംസിസി ഫെസ്റ്റ് നടക്കുന്നത്.

മുപ്പതോളം പ്രവാസി സംഘടനകൾ ഒരുമിച്ച 'ഡയസ്പോറാ സമ്മിറ്റ്' പ്രവാസികൾ ആഭിമുഖീകരിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്, വിദ്യാഭ്യാസം ,വോട്ടവകാശം എന്നീ വിഷയങ്ങളിൽ ഇന്നലെ ചർച്ച നടന്നു . പ്രമുഖ മാധ്യമ പ്രവർത്തകൻ പി ജി സുരേഷ് കുമാർ മോഡറേറ്റർ ആയി. ഇന്ത്യൻ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്ലാമിക് സെന്റർ , കേരള സോഷ്യൽ സെന്റർ , മലയാളി സമാജം ഉൾപ്പെടെയുള്ള മുപ്പതോളം സംഘടനാ പ്രധിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.

വിവിധ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള പ്രത്യേക കലാ പരിപാടികൾ ഫെസ്റ്റിന്റെ രാത്രി കാല പ്രത്യേകതയായി, മെഗാ സമ്മാനമായി നൽകുന്ന കാറടക്കം നൂറോളം സമ്മാനങ്ങൾ നൽകുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് സമാപന ചടങ്ങിൽ നടന്നു. 12 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന മലപ്പുറം വണ്ടൂരിലെ കരുവാരക്കുണ്ട് ബി കെ അയ്യൂബ് ഒന്നാം സമ്മാനമായ കാറിന് അർഹത നേടി.

മൂന്ന് ദിവസം നീണ്ട് നിന്ന ഫെസ്റ്റിന്റെ വിജയത്തിന് സംസ്ഥാന ഭാരവാഹികളായ ഷുക്കൂറലി കല്ലുങ്ങൽ , യൂസഫ് മാട്ടൂൽ , അഷ്റഫ് പൊന്നാനി , റഷീദ് പട്ടാമ്പി , ബാസിത് കായക്കണ്ടി , കോയ തിരുവത്ര , സാബിർ മാട്ടൂൽ , ശറഫുദ്ധീൻ കുപ്പം , ഹംസ നടുവിൽ , അനീസ് മങ്ങാട് , ടി കെ സലാം , ഇ ടി എം സുനീർ , ഷാനവാസ് പുളിക്കൽ , അൻവർ ചുള്ളിമുണ്ട , ഖാദർ ഒളവട്ടൂർ , സി പി അഷ്റഫ് , മൊയ്തുട്ടി വേളേരി , ഹംസ ഹാജി പാറയിൽ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യൂസഫ് മാട്ടൂൽ സ്വാഗതവും വൈസ് പ്രസിഡണ്ട് അനീസ് മങ്ങാട് നന്ദിയും പറഞ്ഞു.

WEB DESK
Next Story
Share it