Begin typing your search...

തൊഴിലില്ലായ്മയിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര സര്‍വേ റിപ്പോര്‍ട്ട്; തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ഡല്‍ഹി

തൊഴിലില്ലായ്മയിൽ കേരളം ഒന്നാമതെന്ന് കേന്ദ്ര സര്‍വേ റിപ്പോര്‍ട്ട്; തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ഡല്‍ഹി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമത്. 2024 ജനുവരി മുതൽ മാര്‍ച്ച് വരെയുള്ള കാലയളവില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8 ശതമാനമാണെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയ്യുന്നത്. 15- മുതൽ 29 തും വയസിനിടയിലുള്ളവരുടെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഉള്ളത്. റിപ്പോർട്ടനുസരിച്ച് കേരളത്തില്‍ യുവാക്കളെക്കാള്‍ അധികം യുവതികളാണ് തൊഴില്‍ രഹിതരായിട്ടുള്ളത്.

കേരളത്തിൽ 15-നും 29-നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 46.6 ശതമാനവും തൊഴില്‍രഹിതരാണ്. ഈ പ്രായത്തിൽ പ്പെട്ട യുവാക്കളില്‍ 24.3 ശതമാനമാണ് തൊഴില്‍രഹിതര്‍. കേരളത്തിന് പുറമെ ജമ്മു കശ്മീര്‍, തെലങ്കാന, രാജസ്ഥാന്‍, ഒഡിഷ, എന്നീ സംസ്ഥാനങ്ങളിലാണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. 3.1% ശതമാനവുമായി തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ഡല്‍ഹിയാണ്.

WEB DESK
Next Story
Share it