Begin typing your search...

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ 4ന്; സ്ത്രീ തീർഥാടകർക്ക് മാത്രമായും വിമാനം

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ 4ന്; സ്ത്രീ തീർഥാടകർക്ക് മാത്രമായും വിമാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂൺ 4 ന് കണ്ണൂരിൽ നിന്ന് തിരിക്കും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരിൽ മുഖ്യമന്ത്രി നിർവഹിച്ചു. സ്ത്രീ തീർഥാടകർ മാത്രം യാത്ര ചെയ്യുന്ന വിമാനം ഇത്തവണത്തെ പ്രത്യേകതയാണ്.

11,121 പേരാണ് ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ പോകുന്നത്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളാണ്. 6831 പേർ. 4290 പുരുഷ ഹാജിമാരും ഇത്തവണ ഹജ്ജ് നിർവഹിക്കും. സ്ത്രീ തീർഥാടകളുടെ എണ്ണം പരിഗണിച്ച് ഇത്തവണ ഒരു വിമാനം സ്ത്രീകൾ മാത്രമായി സജ്ജീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അറിയിച്ചു.

ജൂൺ നാലിന് പുലർച്ച 1.45 ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മന്ത്രി വി.അബ്ദുറഹ്മാൻ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും. ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂരിൽ തന്നെ. മുഖ്യമന്ത്രിയാണ് ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾക്ക് പുറമെ കരിപ്പൂരിലും ഇത്തവണ ഹജ്ജ പുറപ്പെടൽ കേന്ദ്രമുണ്ട്. പകുതിയലധികം പേരും പോകുന്നത് കരിപ്പൂർ വഴിയാണ്. മൂന്നിടങ്ങളിലും ഹജ്ജ് ക്യാമ്പിനും സൗകര്യമൊരുക്കിയിട്ടുണ്ട്.

WEB DESK
Next Story
Share it