Begin typing your search...

കേരളത്തെ ഇഷ്ടമാണ്; ലാലേട്ടനെയും മമ്മൂക്കയെയും എനിക്കറിയാം: പ്രഭാസ്

കേരളത്തെ ഇഷ്ടമാണ്; ലാലേട്ടനെയും മമ്മൂക്കയെയും എനിക്കറിയാം: പ്രഭാസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യൻ വെള്ളിത്തിരയിൽ സൂപ്പർതാരമായി മാറിയ നടനാണ് പ്രഭാസ്. മലയാളികൾക്കും പ്രഭാസ് പ്രിയപ്പെട്ട നടനാണ്. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് പ്രഭാസ് പറഞ്ഞത് ഇങ്ങനെ-

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ആർക്കാണ് ഇഷ്ടപ്പെടാത്തത്. കേരളത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യം, ഭൂപ്രകൃതി എന്നിവയൊക്കെ ഇഷ്ടമാണ്. എന്നാൽ, കേരളത്തിൽ അധികം യാത്ര ചെയ്യാൻ കഴിഞ്ഞിട്ടില്ല. മലയാളനാട് ചുറ്റിയടിച്ചു കാണണമെന്നുണ്ട്. കണ്ണൂരിൽ പോയിട്ടുണ്ട്. കണ്ണൂരിലുള്ള കാട്ടിലായിരുന്നു ബാഹുബലിയുടെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. കേരളത്തിൽ എനിക്ക് ഒരുപാട് ആരാധകരുണ്ട്. ഇവിടുള്ള ആളുകളുടെ സ്നേഹം വളരെ വലുതാണ്. അതിനു ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.

മലയാളം അറിയില്ല. പക്ഷേ, ലാലേട്ടനെയും മമ്മൂക്കയെയും എനിക്കറിയാം. ലാലേട്ടന്റെയും മമ്മൂക്കയുടെയും ചില സിനിമകൾ കണ്ടിട്ടുണ്ട്. മലയാളത്തിൽ മികച്ച ചിത്രങ്ങളുണ്ടാകുന്നുണ്ട്. ദേശീയ ശ്രദ്ധ നേടിയ നിരവധി ചലച്ചിത്രകാരന്മാർ മലയാളത്തിനുണ്ട്. മലയാള സിനിമ പ്രമേയസ്വീകരണത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നതായി തോന്നിയിട്ടുണ്ട്.

സിനിമയ്ക്ക് ഭാഷ ഒരു പ്രശ്നമാണെന്ന് തോന്നിയിട്ടില്ല. എനിക്കു ചേരുന്ന സബ്ജക്ട് കിട്ടിയാൽ മലയാള സിനിമയിലും അഭിനയിക്കാനും താത്പര്യമുണ്ട്- പ്രഭാസ് പറഞ്ഞു.

WEB DESK
Next Story
Share it