'എറണാകുളത്ത് വന്നാൽ ഷോപ്പിംഗിനു പോകുന്നത് ഒറ്റയ്ക്കാണ്, എന്നെ ആരും ശല്യം ചെയ്യാറില്ല': മഹിമ നമ്പ്യാർ
യുവനിരയിലെ ശ്രദ്ധിക്കപ്പെടുന്ന നടിയാണ് മഹിമ നമ്പ്യാർ. ഉണ്ണി മുകുന്ദനൊപ്പമുള്ള ജയ് ഗണേഷ് ആണ് താരത്തിൻറെ പുതിയ ചിത്രം. ഇപ്പോൾ തൻറെ ചില വിശേഷങ്ങൾ തുറന്നുപറയുകയാണ് താരം.
'ഒരുപാട് ആഗ്രഹിച്ചാണ് സിനിമയിലെത്തിയത്. ഞാനിപ്പോഴും കാസർഗോഡ് തന്നെയാണ് താമസിക്കുന്നത്. സിനിമയുടെ ആവശ്യത്തിനായി വേറെ വീട് എടുത്തിട്ടില്ല. എനിക്ക് എൻറെ നാടും വീടും അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയമ്മയും എൻറെ പെറ്റ്‌സും പ്രിയപ്പെട്ടതാണ്. ഇവിടുന്നു മാറുകയെന്നത് ചിന്തിക്കാൻതന്നെ ബുദ്ധിമുട്ട്. സിനിമയിൽ വന്നിട്ട് ഇത്രയും വർഷമായ ശേഷവും ചെന്നൈയിലേക്ക് മാറുന്നതിനെക്കുറിച്ചോ, കൊച്ചിയിലേക്ക് മാറുന്നതിനെക്കുറിച്ചോ ആലോചിച്ചിട്ടില്ല. അതുകൊണ്ട് പ്രൈവസി മിസാകുവെന്ന് തോന്നിയിട്ടില്ല.
ഞാനിപ്പോഴും എറണാകുളത്ത് വന്നാൽ ഷോപ്പിംഗിനൊക്കെ പോകുന്നത് ഒറ്റയ്ക്കാണ്. സൂക്ഷിക്കണമെന്ന് ഏട്ടൻ പറയാറുണ്ട്. എങ്കിലും എനിക്കിതുവരെ അത്തരത്തിലൊരു ബുദ്ധിമുട്ട് വന്നിട്ടില്ല. -മഹിമ പറഞ്ഞു.