Begin typing your search...

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; മുൻ കാമുകൻ ഉൾപ്പടെ 3 പേർ അറസ്റ്റിൽ

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; മുൻ കാമുകൻ ഉൾപ്പടെ 3 പേർ അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബെംഗളൂരുവിൽ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങി അവരുമായി സെക്സിന് നിർബന്ധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. നൃത്താധ്യാപകനായ ഇയാൾക്കൊപ്പം 23കാരിയെ ബലാത്സംഗം ചെയ്ത മറ്റ് രണ്ട് സുഹൃത്തുക്കളെയും പിടികൂടി. രണ്ട് വർഷം മുൻപാണ് നൃത്താധ്യാപകനായ ആൻഡി ജോർജ് സമൂഹമാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദത്തിലാവുകയും ഈ സൗഹൃദം വളർന്ന് പ്രണയമാവുകയും ചെയ്തു. ഈ സമയത്ത് ഇവർ ഒരുമിച്ച് യാത്ര ചെയ്യുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ തനറെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.

ഏറെ വൈകാതെ യുവതി പ്രണയത്തിൽ നിന്ന് പിന്മാറി. ആൻഡി ജോർജിന്റെ സ്വഭാവം മനസിലക്കിയതോടെയാണ് യുവതി പിന്മാറിയത്. എന്നാൽ, സ്വകാര്യ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ആൻഡി ജോർജ് നിരവധി തവണ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു. ഇതിനിടെ ആൻഡി ജോർജ് തന്റെ സ്വകാര്യ ദൃശ്യങ്ങൾ അയാളുടെ സുഹൃത്തുക്കളുമായി പങ്കുവച്ചു. അവരിൽ നിന്ന് 5000 രൂപ വീതം വാങ്ങി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. ഈ ദൃശ്യങ്ങളും ആൻഡി ജോർജ് വിഡിയോയിൽ പകർത്തി. ഇവരുമായുള്ള ബന്ധവും യുവതി അവസാനിപ്പിച്ചതോടെ ആൻഡി ജോർജ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അതിലൂടെ യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇതേ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയിൽ ആൻഡി ജോർജിനൊപ്പം അയാളുടെ സുഹൃത്തുക്കളായ സന്തോഷ്, ശശികുമാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

WEB DESK
Next Story
Share it