Begin typing your search...

കസ്റ്റഡിയിലെടുത്ത പ്രതികൾ വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം

കസ്റ്റഡിയിലെടുത്ത പ്രതികൾ വൈദ്യപരിശോധനയ്ക്ക് കൊണ്ട് പോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കസ്റ്റഡിയിലെടുത്ത പ്രതികൾ വൈദ്യപരിശോധന നടത്താനായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ബീവറേജസിന് മുൻവശം പ്രശ്നം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ആലപ്പുഴ തൃക്കുന്നപ്പുഴ പനച്ച പറമ്പിൽ ഹസൈൻ (31), തൃക്കുന്നപ്പുഴ പാനൂർ തയ്യിൽ കിഴക്കതിൽ വീട്ടിൽ നിസാർ (46) എന്നിവരാണ് തൃക്കുന്നപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം.

തൃക്കുന്നപ്പുഴ ബീവറേജസിന് മുൻവശം പ്രശ്നം ഉണ്ടാക്കിയതിനാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ജീപ്പിൽ വെച്ച് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ഗ്രേഡ് എസ് ഐ സനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുദാസ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുവിനും വിഷ്ണുദാസിനും പരിക്കേറ്റു. കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. പ്രതികൾക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നുള്ളത് ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തു.

WEB DESK
Next Story
Share it