Begin typing your search...

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; സഹോദരന്റെ വീട്ടിൽ കയറി സാധനങ്ങൾ മോഷ്ടിച്ച് വിറ്റ യുവാവ് അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ നൽകിയില്ല; സഹോദരന്റെ വീട്ടിൽ കയറി സാധനങ്ങൾ മോഷ്ടിച്ച് വിറ്റ യുവാവ് അറസ്റ്റിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പണം വാങ്ങിയിട്ട് തിരികെ നൽകാതിരുന്നതോടെ സഹോദരന്റെ വീട്ടിൽ നിന്ന് ഗൃഹോപകരണങ്ങളും പാസ്പോർട്ടും അടക്കം മോഷ്ടിച്ച യുവാവ് അറസ്റ്റിലായി. ഇടുക്കി കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമല തുളസിപ്പടി മുണ്ടാനത്ത് റോബിനാണ് പിടിയിലായത്. ഓഗസ്റ്റ് മൂന്നാം തീയ്യതി തുളസിപ്പടി മണ്ണഞ്ചേരി ജോബിന്റെ വീട്ടിലായിരുന്നു മോഷണം.

റോബിന്റെ കൈയിൽനിന്ന് ജോബിന്റെ ഇളയ സഹോദരൻ 50,000 രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചിട്ട് ലഭിക്കാതെ വന്നതോടെയാണ് റോബിൻ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ജോബിന്റെ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. ടിവി, ഫ്രിഡ്ജ്, പാത്രങ്ങൾ, പാസ്പോർട്ട് എന്നിവയാണ് റോബിനും മറ്റൊരാളും ചേർന്ന് മോഷ്ടിച്ചു കടത്തിയത്. ഗൃഹോപകരണങ്ങളെല്ലാം ആക്രി കടയിൽ വിൽക്കുകയും ചെയ്തു.

പിതാവുമായി ആശുപത്രിയിലായിരുന്ന ജോബിൻ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പാലായിലെ കള്ളുഷാപ്പിലെ ജീവനക്കാരനായ റോബിനെ ഡിവൈഎസ്‍പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്

WEB DESK
Next Story
Share it