Begin typing your search...

റബ്ബർ വില ഉയർന്നു; എങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല

റബ്ബർ വില ഉയർന്നു; എങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഒരു ഇടവേളയ്ക്ക് ശേഷമാണ് റബ്ബർ വില ഉയർന്നത്. എങ്കിലും കേരളത്തിലെ ചെറുകിട കർഷകർക്ക് കാര്യമായ പ്രയോജനം കിട്ടുന്നില്ല. മഴ മൂലം ഉത്പാദനം കുറഞ്ഞു നിൽക്കുന്ന സമയത്തെ വില വർധനവ് കർഷകരെ നിരാശയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം ഉത്പാദനം ഇല്ലാത്ത സമയത്ത് വില വർധിപ്പിച്ചത് കമ്പനികൾക്ക് റബർ ഇറക്കുമതി ചെയ്യാനുള്ള അവസരമൊരുക്കലാണെന്നാണ് കർഷക സംഘടനകൾ ഉയർത്തുന്ന ആക്ഷേപം.

പന്ത്രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിക്കുകയാണ് റബ്ബർ വില. ആഭ്യന്തര വിപണിയിലെ വില 205 വരെ എത്തി നിൽക്കുന്നു. പക്ഷെ പഴയ പ്രതാപത്തിലേക്ക് റബ്ബർ എത്തിയിട്ടും ഷീറ്റ് വിറ്റ് കാശാക്കാൻ പറ്റുന്നില്ല കർഷകർക്ക്. വില കൂടിയതിന് ശേഷം വിപണിയിലേക്കെത്തിക്കാനുള്ള ചരക്ക് മഴകാരണം കർഷകരുടെ കൈയ്യിൽ ഇല്ല. കാലവസ്ഥ അനുകൂലമായ ശേഷവും ഇതേ വില നിലനിന്നാൽ മാത്രമെ കർഷക‍ർക്ക് ഗുണചെയ്യുകയുള്ളു എന്നാണ് വിലയിരുത്തൽ.

WEB DESK
Next Story
Share it