Begin typing your search...

ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവിലയിൽ നേരിയ കുറവ്

ഉപഭോക്താക്കൾക്ക് ആശ്വാസം; സ്വർണവിലയിൽ നേരിയ കുറവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. നാല് ദിവസത്തിന് ശേഷമാണ് വിലയിൽ നേരിയ ഇടിവുണ്ടാകുന്നത്. 53720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ്, വിപണി വില 6615 രൂപയായി. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5520 രൂപയുമായി.

അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

WEB DESK
Next Story
Share it