Begin typing your search...

കേരളത്തിൽ സ്വർണവില കുതിച്ചുയർന്നു

കേരളത്തിൽ സ്വർണവില കുതിച്ചുയർന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിൽ ഇന്ന് സ്വർണവില കുതിച്ചുയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയർന്നിരിക്കുന്നത്. ഇന്നലെ 320 രൂപയാണ് ഉയർന്നത്, ഇന്ന് 560 രൂപയുടെ വർധനവുമാണ് ഉള്ളത്. ഇതോടെ സ്വർണ വില 54,000 ത്തിന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില 54,280 രൂപയാണ്.


ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70 രൂപയാണ് ഉയർന്നത്. 6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 60 രൂപ കുറഞ്ഞ് 5650 രൂപയായിട്ടുണ്ട്.


അതേസമയം വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപ വർധിച്ച് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 92 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

WEB DESK
Next Story
Share it