Begin typing your search...

സ്വർണവില ഇന്നും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്: ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധന

സ്വർണവില ഇന്നും കൂടി;  ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്: ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധന
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,400 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 58,240 രൂപയായിരുന്നു. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,300 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന്റെ വില 7,964 രൂപയുമാണ്‌.

ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് വെളളിവിലയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ വില 107 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 107,000 രൂപയുമാണ്.

ആ​ഗോ​ള​ ​മേ​ഖ​ല​യി​ൽ​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വം​ ​രൂ​ക്ഷ​മാ​യ​തോ​ടെ​ ​വ​ൻ​കി​ട​ ​ഫ​ണ്ടു​ക​ൾ​ ​ഓ​ഹ​രി,​ ​നാ​ണ​യ​ ​വി​പ​ണി​ക​ളി​ൽ​ ​നി​ന്നും​ ​പ​ണം​ ​പി​ൻ​വ​ലി​ച്ച് ​സ്വ​ർ​ണ​ത്തി​ലേ​ക്ക് ​പ​ണ​മൊ​ഴു​ക്കു​ക​യാ​ണ്.​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​റി​ന് ​പ​ക​രം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലേ​ക്ക് ​കേ​ന്ദ്ര​ ​ബാ​ങ്കു​ക​ൾ​ ​സ്വ​ർ​ണം​ ​വാ​ങ്ങു​ന്ന​തും​ ​വി​ല​ ​ഉ​യ​ർ​ത്തു​ന്നു.പ​ശ്ചി​മേ​ഷ്യ​യി​ലെ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളും​ ​അ​മേ​രി​ക്ക​യി​ൽ​ ​പ​ലി​ശ​ ​കു​റ​യാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ളും​ ​സ്വ​ർ​ണ​ത്തി​ന് ​അ​നു​കൂ​ല​മാ​ണ്.

ഇന്ത്യ,​ പോളണ്ട്,​ ചൈന,​ ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലാണ് വിപണിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടിയത്.അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുന്നതും ആഭ്യന്തര വില ഉയരാൻ ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നടപ്പുവർഷം പവൻ വില 60,000 രൂപ കടക്കാൻ ഇടയുണ്ടെന്ന് ജുവലറി ഉടമകൾ പറയുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണമൊഴുക്ക് മുൻപൊരിക്കലുമില്ലാത്ത വിധം കൂടുകയാണ്.

WEB DESK
Next Story
Share it