Begin typing your search...

താമസ , തൊഴിൽ വിസ നിയമ ലംഘനം ; ബഹ്റൈനിൽ 157 തൊഴിലാളികളെ നാടുകടത്തി

താമസ , തൊഴിൽ വിസ നിയമ ലംഘനം ; ബഹ്റൈനിൽ 157 തൊഴിലാളികളെ നാടുകടത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 157 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ആ​ഗ​സ്റ്റ് 11 മു​ത​ൽ 17 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ 582 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. താ​മ​സ​വി​സ​യും തൊ​ഴി​ൽ നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച 41 പേ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു.

15 സം​യു​ക്ത പ​രി​ശോ​ധ​ന ക്യാ​മ്പ​യി​നു​ക​ൾ ന​ട​ത്തി.ഇ​തി​നു പു​റ​മേ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​മ്പ​ത് ക്യാ​മ്പ​യി​നു​ക​ളും മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട് ക്യാ​മ്പ​യി​നു​ക​ളും നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട് ക്യാ​മ്പ​യി​നു​ക​ളും സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട് ക്യാ​മ്പ​യി​നു​ക​ളും ന​ട​ത്തി.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ), പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ജ​ന​റ​ൽ ഓ​ഫ് വെ​ർ​ഡി​ക്റ്റ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ൻ​സി​ങ്, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി കാ​ര്യാ​ല​യം, കൃ​ഷി മ​ന്ത്രാ​ല​യം, നോ​ർ​ത്തേ​ൺ മു​നി​സി​പ്പാ​ലി​റ്റി, ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി തു​ട​ങ്ങി​യ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ക്യാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ത്തു.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന്​ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

WEB DESK
Next Story
Share it