തൊഴിൽ നിയമ ലംഘനം ; ബഹ്റൈനിൽ 141 പേരെ നാടുകടത്തി
തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ജൂൺ 23 മുതൽ 29 വരെ 817 പരിശോധന കാമ്പയിനുകൾ നടത്തിയെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). ക്രമരഹിതമായ 62 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
നിയമം ലംഘിച്ച 141 പേരെ നാടുകടത്തുകയും ചെയ്തു. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെയും റെസിഡൻസി നിയമങ്ങളുടെയും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങൾ കണ്ടെത്തി. ഇവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊണ്ടു.
16 സംയുക്ത പരിശോധന കാമ്പയിനുകൾ നടത്തി. കാപിറ്റൽ ഗവർണറേറ്റിൽ 10ഉം മുഹറഖ് ഗവർണറേറ്റിൽ ഒന്നും നോർത്തേൺ ഗവർണറേറ്റിൽ മൂന്നും സതേൺ ഗവർണറേറ്റിൽ രണ്ടും കാമ്പയിനുകൾ നടത്തി.
ദേശീയത, പാസ്പോർട്ട്, റെസിഡൻറ്സ് അഫയേഴ്സ് (NPRA), ഗവർണറേറ്റിലെ ബന്ധപ്പെട്ട പൊലീസ് ഡയറക്ടറേറ്റ്, എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി, വ്യവസായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ.