ബഹ്റൈനിൽ നടന്ന നിയമ വിരുദ്ധമാർച്ച് ; അന്വേഷണം നടത്തുമെന്ന് അധികൃതർ
കഴിഞ്ഞ ദിവസം ബഹ്റൈനിലെ ദിറാസിലും പരിസര പ്രദേശങ്ങളിലും നിയമവിരുദ്ധ മാർച്ച് നടന്ന സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും മാർച്ച് നടത്തിയ വ്യക്തികൾ ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ തടയുക എന്ന ഉദ്ദേശ്യത്തോടെ മുന്നേറിയെന്ന് നോർത്തേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് ഡയറക്ടർ ജനറൽ പറഞ്ഞു.
പൊതുനിരത്തുകളിലെ ഗതാഗതം തടയൽ, കല്ലേറ് എന്നിവ നടന്നു. നിയമപരമായ നടപടികളുടെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്കും പങ്കാളിക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു.