Begin typing your search...

ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ

ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബറിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ​ഹ്‌​റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ നാ​ലാം പ​തി​പ്പ് ന​വം​ബ​റി​ൽ ന​ട​ക്കും. 23 അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മൊ​ത്തം 481എ​ൻ​ട്രി​ക​ളാ​ണ് ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഷോ​ർ​ട്ട് ന​റേ​റ്റി​വ് ഫി​ലിം, ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്റ​റി ഫി​ലിം, ആ​നി​മേ​റ്റ​ഡ് ഫി​ലിം, ബ​ഹ്‌​റൈ​ൻ സി​നി​മ​ക​ൾ, സ്റ്റു​ഡ​ന്റ് ഫി​ലി​മു​ക​ൾ എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​ണ് ഫെ​സ്റ്റി​വ​ലി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

പ്ര​ശ​സ്ത ബ​ഹ്‌​റൈ​നി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പ​ർ​വീ​ൻ ഹ​ബീ​ബി​ന്റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഡോ. ​ഹ​ബീ​ബി​നെ കൂ​ടാ​തെ സൗ​ദി ഡ​യ​റ​ക്ട​ർ റീം ​അ​ൽ ബ​യാ​ത്ത്, ഡോ. ​ഹ​കീം ജു​മാ, എ​മി​റാ​ത്തി ഡ​യ​റ​ക്ട​ർ ന​വാ​ഫ് അ​ൽ ജ​നാ​ഹി എ​ന്നി​വ​രാ​ണ് ജൂ​റി അം​ഗ​ങ്ങ​ൾ. ക​മ്മി​റ്റി ചി​ത്ര​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ആ​രം​ഭി​ച്ചു.

അ​റ​ബ്, ഗ​ൾ​ഫ് ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ളു​ടെ​യും ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ്‌​റൈ​ൻ സി​നി​മ ക്ല​ബാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ‘സെ​ലി​ബ്രേ​റ്റ് ഓ​ഫ് ഫി​ലിം മേ​ക്കി​ങ്’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് മേ​ള​യു​ടെ നാ​ലാ​മ​ത്തെ പ​തി​പ്പ്. ഫി​ലിം ഫെ​സ്റ്റി​ൽ അ​റ​ബ്, ഗ​ൾ​ഫ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

സി​നി​മ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ കൂ​ടാ​തെ ശി​ൽ​പ​ശാ​ല​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രി ഡോ. ​റം​സാ​ൻ അ​ൽ നു​ഐ​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പി​ൽ 117 ഹ്ര​സ്വ അ​റ​ബി ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

WEB DESK
Next Story
Share it