Begin typing your search...

ബഹ്റൈനിലെ മനാമ സൂഖിലുണ്ടായ തീപിടുത്തം ; 1.5 ദശലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായെന്ന് കണക്കുകൾ

ബഹ്റൈനിലെ മനാമ സൂഖിലുണ്ടായ തീപിടുത്തം ; 1.5 ദശലക്ഷം ദിനാറിന്റെ നഷ്ടമുണ്ടായെന്ന് കണക്കുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജൂ​ൺ 12നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​നാ​മ സൂ​ഖി​ലെ ക​ട​ക​ൾ​ക്കെ​ല്ലാം കൂ​ടി 1.5 ദ​ശ​ല​ക്ഷം ദി​നാ​റി​ന്റെ ന​ഷ്ട​മു​ണ്ടാ​യെ​ന്ന് മ​നാ​മ സൂ​ഖ് വി​ക​സ​ന സ​മി​തി. 57 ക​ട​ക​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​മ്മി​റ്റി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ന​ഷ്ടം ഇ​ത്ര​യു​മാ​ണെ​ന്ന് മ​നാ​മ സൂ​ഖ് വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ റി​യാ​ദ് അ​ൽ മ​ഹ്റൂ​സ് പ​റ​ഞ്ഞു.

വ​സ്തു ഉ​ട​മ​ക​ളു​മാ​യും തീ​പി​ടി​ത്ത​ത്തി​നി​ര​യാ​യ​വ​രു​മാ​യും സ​മി​തി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ചി​ല ക​ട​ക​ൾ​ക്ക് നി​ര​വ​ധി അ​വ​കാ​ശി​ക​ൾ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന പ്ര​ക്രി​യ ശ്ര​മ​ക​ര​മാ​യി​രു​ന്നു.

ഏ​ക​ദേ​ശം 30 ക​ട​ക​ൾ വാ​ട​ക​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സ​മി​തി​യു​ടെ നി​ഗ​മ​നം. പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി വാ​യ്പ, ദീ​ർ​ഘ​കാ​ല നി​ക്ഷേ​പം എ​ന്നി​വ ന​ട​ത്താ​വു​ന്ന​താ​ണ്. പു​ന​രു​ജ്ജീ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സൂ​ഖി​ലെ സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഉ​ത്തേ​ജി​പ്പി​ക്കും. ന​ഷ്ട​ത്തി​നി​ര​ക​ളാ​യ ക​ട ഉ​ട​മ​ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഉ​ന്ന​ത അ​ധി​കാ​രി​ക​ളു​ടെ തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ൽ മ​ഹ്റൂ​സ് പ​റ​ഞ്ഞു.

നി​ര​വ​ധി ജ​ൽ​പ​ന്ന​ങ്ങ​ളും മ​റ്റും മി​ത​മാ​യ വി​ല​ക്ക് ല​ഭി​ക്കു​ന്ന സൂ​ഖെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്ട സ്ഥ​ല​മാ​ണ്. അ​തി​ന്റെ സാം​സ്കാ​രി​ക പൈ​തൃ​കം സം​ര​ക്ഷി​ച്ചു​കൊ​ണ്ടു​ള്ള ന​വീ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും സ​മി​തി ശുപാ​ർ​ശ ചെ​യ്യു​ന്നു.

WEB DESK
Next Story
Share it