Begin typing your search...

കനത്ത മഴയിലും വെള്ളക്കെട്ടിലും നാശ നഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബഹ്റൈൻ കിരീടാവകാശി

കനത്ത മഴയിലും വെള്ളക്കെട്ടിലും നാശ നഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബഹ്റൈൻ കിരീടാവകാശി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​ക്കെ​ട്ടി​ലും നാ​ശ​ന​ഷ്ടം നേ​രി​ട്ട​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ ഉ​ത്ത​ര​വി​ട്ടു. മു​നി​സി​പ്പാ​ലി​റ്റീ​സ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ മ​ന്ത്രാ​ല​യ​ത്തോ​ടും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രാ​ല​യ​ത്തോ​ടും നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്താ​നും നി​ർ​ദേ​ശി​ച്ചു.

മ​ഴ​ക്കെ​ടു​തി പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും ഭാ​വി​യി​ൽ വ​ന്നേ​ക്കാ​വു​ന്ന ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന​തി​നാ​യി മി​ക​ച്ച രീ​തി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഡ്രെ​യി​നേ​ജ് സം​വി​ധാ​ന​വും വി​ക​സി​പ്പി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ഉ​ദ്യോ​ഗ​സ്ഥ​ർ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ റോ​ഡു​ക​ളും ഹൈ​വേ​ക​ളും ചൊ​വ്വാ​ഴ്ച വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ മ​ഴ ശ​മി​ച്ചി​രു​ന്നു. കെ​ട്ടി​ക്കി​ട​ന്ന വെ​ള്ളം പ​മ്പ് ചെ​യ്ത് മാ​റ്റി. ബു​ധ​നാ​ഴ്ച തെ​ളി​ഞ്ഞ കാ​ലാ​വ​സ്ഥ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ക​യു​ള്ളൂ.

WEB DESK
Next Story
Share it