Begin typing your search...

ബഹ്റൈനിൽ ക്യാമ്പിങ് സീസൺ നവംബറിൽ തുടങ്ങും

ബഹ്റൈനിൽ ക്യാമ്പിങ് സീസൺ നവംബറിൽ തുടങ്ങും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ബ​ഹ്റൈ​ൻ ക്യാ​മ്പി​ങ് സീ​സ​ൺ തി​രി​ച്ചെ​ത്തു​ന്നു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ അൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന്, ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ക്യാ​മ്പി​ങ് സീ​സ​ൺ ആ​രം​ഭി​ക്കു​മെ​ന്ന് ഹ​മ​ദ് രാ​ജാ​വി​ന്റെ ഹ്യു​മാ​നി​റ്റേ​റി​യ​ൻ വ​ർ​ക്ക് ആ​ൻ​ഡ് യൂ​ത്ത് അ​ഫ​യേ​ഴ്‌​സി​ന്റെ പ്ര​തി​നി​ധി ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​റി​യി​ച്ചു. ന​വം​ബ​ർ 10 മു​ത​ൽ 2024 ഫെ​ബ്രു​വ​രി 29 വ​രെ​യാ​യി​രി​ക്കും സീ​സ​ൺ. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​ര​ക്ഷി​ത​മാ​യി ക്യാ​മ്പി​ങ് ന​ട​ത്താ​നു​ള്ള അ​ന്ത​രീ​ക്ഷ​മൊ​രു​ക്ക​ണ​മെ​ന്ന് ശൈ​ഖ് നാ​സ​ർ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം പ​രി​സ്ഥി​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, ബാ​പ്‌​കോ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ സീ​സ​ൺ ഒ​രു​ക്കു​ന്ന​ത് 2019 -2020 കാ​ല​യ​ള​വി​ലാ​ണ് അ​വ​സാ​ന​മാ​യി ക്യാ​മ്പി​ങ് ന​ട​ന്ന​ത്. അ​ന്ന് 2000 പേ​രാ​ണ് ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​വാ​ലി മു​ത​ൽ സാ​ഖി​ർ വ​രെ​യാ​ണ് ക്യാ​മ്പി​ങ് ന​ട​ക്കു​ക. ത​ണു​ത്ത കാ​ലാ​വ​സ്ഥ ആ​സ്വ​ദി​ച്ച് ക്യാ​മ്പി​ങ് ന​ട​ത്താ​ൻ ഇ​ത്ത​വ​ണ​യും ആ​യി​ര​ങ്ങ​ൾ എ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സ്വ​ന്തം ടെ​ന്റു​ക​ൾ​ക്കു പു​റ​മെ വാ​ട​ക​ക്കും ടെ​ന്റു​ക​ൾ ല​ഭ്യ​മാ​ണ്. ന​ഗ​ര​ത്തി​ര​ക്കു​ക​ളി​ൽ ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട് മ​രു​ഭൂ​മി​യി​ലെ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ശ്ര​മി​ക്കാ​നാ​യാ​ണ് ആ​യി​ര​ങ്ങ​ൾ സീ​സ​ണി​ൽ എ​ത്തു​ന്ന​ത്. മി​നി ടെ​ന്റു​ക​ളി​ൽ താ​മ​സി​ക്കു​ന്ന അ​വ​ർ പോ​ർ​ട്ട​ബി​ൾ കു​ക്കി​ങ് ഗ്യാ​സ് സ്റ്റൗ​വ് ഉ​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്തു ക​ഴി​ക്കും. ഇ​ത്ത​വ​ണ ക്യാ​മ്പി​ങ് സൈ​റ്റ് ഒ​രു​ക്കു​ന്ന​ത് എ​ണ്ണ ഖ​ന​ന മേ​ഖ​ല​യി​ൽ​നി​ന്ന് ദൂ​രെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

WEB DESK
Next Story
Share it