ഹമദ് രാജാവിന്റെ സ്ഥാനാരോഹണ രജത ജൂബിലി; വർണാഭമായി കെട്ടിടങ്ങൾ
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് രാജ്യത്തെ പ്രധാന ലാൻഡ്മാർക്കുകളും കെട്ടിടങ്ങളും വർണാഭമായി. തലസ്ഥാനമായ മനാമയിലുടനീളമുള്ള നിരവധി പ്രധാന കെട്ടിടങ്ങൾ പ്രകാശപൂരിതമായിരുന്നു.
ഈദുൽ ഫിത്റിന്റെ കൂടി പശ്ചാത്തലത്തിൽ വിപുലമായ ആഘോഷമാണ് നടന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന രജതജൂബിലി ആഘോഷമാണ് സംഘടിപ്പിക്കുന്നത്. കെട്ടിടങ്ങൾ രാജാവിന്റെ ഫോട്ടോകളും സിൽവർ ജൂബിലി ലോഗോയും കൊണ്ട് അലങ്കരിച്ച് ആദരം പ്രകടിപ്പിച്ചു.
കെട്ടിടങ്ങളിൽ സതേൺ ഗവർണറേറ്റിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനും ക്യാപിറ്റൽ ഗവർണറേറ്റിലെ ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയും അടക്കം ലാൻഡ്മാർക്കുകളിൽ അലങ്കാരങ്ങൾ നടത്തി.