Begin typing your search...

ബഹ്റൈനിൽ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകും ; ഉപയോഗിക്കാത്ത സ്ഥലങ്ങൾ ബഹുനില പാർക്കിംഗ് കേന്ദ്രങ്ങളാക്കും

ബഹ്റൈനിൽ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകും ; ഉപയോഗിക്കാത്ത സ്ഥലങ്ങൾ ബഹുനില പാർക്കിംഗ് കേന്ദ്രങ്ങളാക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബഹ്റൈനിലെ പാ​ർ​ക്കി​ങ് പ്ര​ശ്നം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മം. പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളെ​ല്ലാം ബ​ഹു​നി​ല കാ​ർ പാ​ർ​ക്കു​ക​ളാ​യി മാ​റ്റാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്ട്രാ​റ്റ​ജി​ക് തി​ങ്കി​ങ് ​​ബ്ലോ​ക്കി​ലം​ഗ​മാ​യ എം.​പി ബ​സ്മ മു​ബാ​റ​ക്ക് അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി ജ​ന​പ്ര​തി​നി​ധി കൗ​ൺ​സി​ൽ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി. കാ​റു​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ അ​തു വീ​ണ്ടും ഉ​യ​രും.

ഇ​പ്പോ​ൾ ത​ന്നെ പാ​ർ​ക്കി​ങ് പ്ര​ശ്നം അ​തി​രൂ​ക്ഷ​മാ​ണ്. പാ​ർ​ക്കി​ങ് സ്ഥ​ല​ത്തെ​ചൊ​ല്ലി അ​യ​ൽ​ക്കാ​ർ ത​മ്മി​ൽ വാ​ഗ്വാ​ദ​മു​ണ്ടാ​കു​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എം.​പി നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. നി​ല​വി​ലു​ള്ള പാ​ർ​ക്കി​ങ് ഇ​ട​ങ്ങ​ളു​ടെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കു​ക, ഒ​റ്റ​നി​ല പാ​ർ​ക്കി​ങ് ഇ​ട​ങ്ങ​ൾ ബ​ഹു​നി​ല​യാ​ക്കി മാ​റ്റു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും എം.​പി മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു.

ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന പ്ലോ​ട്ടു​ക​ൾ, കാ​ർ പാ​ർ​ക്കു​ക​ളാ​യി മാ​റ്റാ​നു​ള്ള നി​ർ​ദേ​ശ​ത്തെ എ​ല്ലാ​വ​രും സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ൾ ഓ​രോ പ്ര​ദേ​ശ​ത്തെ​യും താ​മ​സ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. എം.​പി​മാ​രാ​യ അ​ബ്ദു​ൽ​ഹ​ക്കീം അ​ൽ​ഷാ​നോ, അ​ലി സ​ഖ​ർ, ജ​മീ​ൽ മു​ല്ല ഹ​സ​ൻ, അ​ഹ​മ്മ​ദ് അ​ൽ​സ​ലൂം എ​ന്നി​വ​രും ബ​സ്മ മു​ബാ​റ​ക്കി​ന്റെ നി​ർ​ദേ​ശം ഉ​ട​ന​ടി ന​ട​പ്പാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​ക്കാ​രാ​ണ്.

WEB DESK
Next Story
Share it