Begin typing your search...

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ ബ​ഹ്റൈ​നി​ലെ​ത്തി

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ ബ​ഹ്റൈ​നി​ലെ​ത്തി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇ​ന്ത്യ​ൻ നേ​വ​ൽ ഷി​പ് ഐ.​എ​ൻ.​എ​സ് തീ​ർ, ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ഷി​പ് ഐ.​സി.​ജി.​എ​സ് വീ​ര എ​ന്നി​വ ബ​ഹ്റൈ​ൻ തീ​ര​ത്തെ​ത്തി. ദ​ക്ഷി​ണ നാ​വി​ക ക​മാ​ൻ​ഡി​ലെ ഒ​ന്നാം പ​രി​ശീ​ല​ന സ്ക്വാ​ഡ്ര​ണി​ലെ ക​പ്പ​ലാ​ണ് ഐ.​എ​ൻ.​എ​സ് തീ​ർ. നാ​വി​ക സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ​ര​സ്പ​ര പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് സ​ന്ദ​ർ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന പ​റ​ഞ്ഞു.

ബ​ഹ്റൈ​ൻ നാ​വി​ക​സേ​ന​യു​മാ​യി ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ന്നു. ക​പ്പ​ലി​ലെ സേ​നാം​ഗ​ങ്ങ​ൾ യു.​എ​സ് കോ​സ്റ്റ് ഗാ​ർ​ഡി​നെ​യും സ​ന്ദ​ർ​ശി​ച്ചു. വി​വി​ധ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. മാ​രി​ടൈം ഓ​പ​റേ​ഷ​നു​ക​ളി​ലും മ​റ്റും ബ​ഹ്റൈ​ൻ ഇ​ന്ത്യ​ൻ നാ​വി​ക സേ​ന​ക​ൾ സ​ഹ​ക​രി​ക്കാ​റു​ണ്ട്. ഇ​ന്ത്യ​യും ബ​ഹ്‌​റൈ​നും ത​മ്മി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​തി​രോ​ധ ബ​ന്ധ​ത്തി​ന്റെ സൂ​ച​ന​യാ​ണ് സ​ന്ദ​ർ​ശ​നം.

WEB DESK
Next Story
Share it