Begin typing your search...

ബഹ്റൈനിൽ സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഉയർന്ന ലേബർ ഫീസിന് നിർദേശം

ബഹ്റൈനിൽ സ്വദേശിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഉയർന്ന ലേബർ ഫീസിന് നിർദേശം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട എ​ണ്ണം സ്വ​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ, വി​ദേ​ശി​ക​ളെ ജോ​ലി​ക്കെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ അ​വ​രി​ൽ​നി​ന്ന് ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്ക​ണ​​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി എം.​പി​മാ​ർ പാ​ർ​ല​മെ​ന്റി​ൽ.

ഹ​നാ​ൻ ഫ​ർ​ദാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ച് എം.​പി​മാ​രാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ത് പാ​ർ​ല​മെ​ന്റ് ഗൗ​ര​വ​മാ​യി ച​ർ​ച്ച​ചെ​യ്യും. ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ ക്വോ​ട്ട കൈ​വ​രി​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ക​മ്പ​നി​ക​ൾ വി​ദേ​ശ ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ക്കു​മ്പോ​ൾ ഒ​രു ജീ​വ​ന​ക്കാ​ര​ന് 2,500 ദീ​നാ​ർ വ​രെ എ​ന്ന ക്ര​മ​ത്തി​ൽ ഉ​യ​ർ​ന്ന ലേ​ബ​ർ ഫീ​സ് ഈ​ടാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ശ​മ്പ​ള​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യ​ത്യ​സ്ത നി​ര​ക്കാ​ണ് ശി​പാ​ർ​ശ ചെ​യ്യു​ന്ന​ത്. പ്ര​തി​മാ​സ​വേ​ത​നം 200 ദീ​നാ​ർ വ​രെ​യു​ള്ള ഒ​രു തൊ​ഴി​ലാ​ളി​യെ നി​യ​മി​ക്കു​മ്പോ​ൾ സ്ഥാ​പ​നം 500 ദീ​നാ​ർ ലേ​ബ​ർ ഫീ​സ് ന​ൽ​ക​ണം. 201നും 500​നും ഇ​ട​യി​ൽ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് 1000 ദീ​നാ​ർ, 501നും 800 ​നും ഇ​ട​യി​ലാ​ണ് ശ​മ്പ​ള​മെ​ങ്കി​ൽ 1,500 ദീ​നാ​ർ.

801 മു​ത​ൽ 1,200 വ​രെ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് 2,000 ദീ​നാ​ർ, 1,200ൽ ​കൂ​ടു​ത​ൽ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക് 2,500 ദീ​നാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് ഫീ​സ് നി​ർ​ദേ​ശം.

ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ക്ക് ര​ണ്ട് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ൽ​കു​ന്ന തൊ​ഴി​ൽ ഫീ​സി​ന് പു​റ​മെ​യാ​യി​രി​ക്കും ഇ​ത്. ഏ​റ്റ​വും കു​റ​ഞ്ഞ സ്വ​ദേ​ശി​വ​ത്ക​ര​ണ ശ​ത​മാ​നം പാ​ലി​ക്കാ​തെ, ഒ​രു പ്ര​വാ​സി​യെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ 500 ദീ​നാ​ർ ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​തേ​ത്തു​ട​ർ​ന്ന്, പു​തു​താ​യി നി​യ​മി​ക്ക​പ്പെ​ടു​ന്ന പ്ര​വാ​സി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​താ​യി എ​ൽ.​എം. ആ​ർ.​എ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. എ​ന്നാ​ൽ വ​ർ​ധി​ച്ച ഫീ​സ് വി​പ​ണി​യി​ൽ പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​മെ​ന്നും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി ബ​ഹ്‌​റൈ​ൻ ചേം​ബ​ർ ഈ ​നി​ർ​ദേ​ശ​ത്തെ എ​തി​ർ​ക്കു​ക​യാ​ണ്.

WEB DESK
Next Story
Share it