Begin typing your search...

പ്രവാസി തൊഴിലാളികൾക്ക് എയർപോർട്ടിൽ വെച്ചു തന്നെ ബാങ്ക് അക്കൗണ്ട് ന​ൽ​കാ​ൻ തീ​രു​മാ​നം

പ്രവാസി തൊഴിലാളികൾക്ക് എയർപോർട്ടിൽ വെച്ചു തന്നെ ബാങ്ക് അക്കൗണ്ട് ന​ൽ​കാ​ൻ തീ​രു​മാ​നം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊ​ഴി​ൽ വി​സ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ​വെ​ച്ച് ത​ന്നെ അ​ന്താ​രാ​ഷ്ട്ര ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ (IBAN) ന​ൽ​കാ​ൻ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി തീ​രു​മാ​നം. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​നു​മാ​യും സ്വ​കാ​ര്യ ബാ​ങ്കു​ക​ളു​മാ​യും ചേ​ർ​ന്നാ​ണ് ഇ​ത് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രാ​ജ്യ​ത്തെ​ത്തു​ന്ന ഓ​രോ തൊ​ഴി​ലാ​ളി​ക്കും അ​ന്താ​രാ​ഷ്ട്ര ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ (IBAN) ഇ​തോ​ടെ ല​ഭ്യ​മാ​കും. ഉ​ട​ൻ പ​ദ്ധ​തി നി​ല​വി​ൽ വ​രു​​മെ​ന്നാ​ണ് എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ശ​മ്പ​ളം ബാ​ങ്കി​ലൂ​ടെ മാ​ത്ര​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ഇ-​പേ​മെ​ന്റാ​യി ന​ൽ​കാ​ൻ തൊ​ഴി​ലു​ട​മ​ക​ളെ പ്രേ​രി​പ്പി​ക്കു​ക, പേ​മെ​ന്റ് രേ​ഖ​ക​ൾ കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക, ശ​മ്പ​ള ത​ർ​ക്ക​ങ്ങ​ൾ കു​റ​ക്കു​ക, വ്യ​വ​ഹാ​ര ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളും ഇ​തി​നു പി​ന്നി​ലു​ണ്ട്.

ഈ മാസം മുതൽ രാജ്യത്തെത്തുന്ന മുഴുവൻ പ്രവാസി തൊഴിലാളികൾക്കും എയർ പോർട്ടിൽ നിന്ന്​ തന്നെ ഐബാൻ നമ്പർ ലഭ്യമാക്കാനാണുദ്ദേശിക്കുന്നതെന്ന് എൽ.എം.ആർ.എ ചീഫ്​ എക്​സിക്യൂട്ടീവ്​ നിബ്​റാസ്​ മുഹമ്മദ്​ താലിബ്​ വ്യക്തമാക്കി.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബോ​ർ​ഡ് എ​ൽ.​എം.​ആ​ർ.​എ വെ​ബ്‌​സൈ​റ്റ് www.lmra.gov.bh സ​ന്ദ​ർ​ശി​ക്കു​ക. അ​ല്ലെ​ങ്കി​ൽ ബോ​ർ​ഡ് കാ​ൾ സെ​ന്റ​റി​ൽ 17506055 വി​ളി​ക്കു​ക.

WEB DESK
Next Story
Share it