Begin typing your search...

ബഹ്റൈൻ ദേശീയ ദിനം; ബഹ്റൈൻ ഭരണാധികാരികൾക്ക് ആശംസ അറിയിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ

ബഹ്റൈൻ ദേശീയ ദിനം; ബഹ്റൈൻ ഭരണാധികാരികൾക്ക് ആശംസ അറിയിച്ച് പ്രമുഖ വ്യക്തിത്വങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ​ഹ്​​റൈ​ന്‍റെ 52 ആം ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ​ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്ക്​ ആ​ശം​സ​ക​ളു​മാ​യി പ്ര​മു​ഖ​ർ. വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ, ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ്​ അ​ൽ ബ​ദ്​​യ​വി, യു.​എ​സ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അൽ ഖ​ലീ​ഫ, ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഖ​ലീ​ഫ, റോ​യ​ൽ കോ​ർ​ട്ട്​ കാ​ര്യ മ​​ന്ത്രി ​​ശൈ​ഖ്​ അ​ലി ബി​ൻ ഈ​സാ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ, ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ ഖ​ലീ​ഫ, ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്, പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം, രാ​ജ​പ​ത്​​നി​യും വ​നി​താ സു​​​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്​​സ​നു​മാ​യ ​പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ, ബ​ഹ്​​റൈ​നി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ശൈ​ഖ്​ സു​ൽ​താ​ൻ ബി​ൻ ഹം​ദാ​ൻ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​ൻ, ബ​ഹ്​​റൈ​ൻ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, ലാ​ൻ​ഡ്​ സ​ർ​വേ ആ​ന്‍റ്​ ര​ജി​സ്​​ട്രേ​ഷ​ൻ ബ്യൂ​റോ ചെ​യ​ർ​മാ​ൻ ശൈ​ഖ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​വ്​ ശൈ​ഖ്​ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ, ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ, റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​ർ ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ തു​ട​ങ്ങി മ​ന്ത്രി​മാ​രും പ്ര​മു​ഖ വ്യ​ക്​​തി​ത്വ​ങ്ങ​ളും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്കും ഉ​യ​ർ​ച്ച​ക്കും പു​​രോ​ഗ​തി​ക്കു​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ക​രു​ത്തും ആ​യു​രാ​രോ​ഗ്യ​വും ന​ൽ​ക​​ട്ടെ​യെ​ന്നും ആ​ശം​സ​ക​ളി​ൽ വ്യ​ക്​​ത​മാ​ക്കി.

WEB DESK
Next Story
Share it