Begin typing your search...

ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ

ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഈ വർഷം ബഹ്റൈനിൽ നിന്ന് ഹജ്ജിനായി പോകാൻ ഉദ്ദേശിക്കുന്നവർക്കുള്ള മാർഗനിർദേശങ്ങൾ നൽകി ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി. ഹജ്ജ് കർമം ഉദ്ദേശിക്കുന്നവർ അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് സമിതി നിർദേശിച്ചു.

ഫെബ്രുവരി 20 ന് മുമ്പ് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാവും. കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി യോഗത്തിൽ ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.

ഹജ്ജ് കർമങ്ങൾ സുഗമമാക്കുന്നതിന് സൗദി ഹജ്ജ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്ന പദ്ധതികളെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചു. ഉംറ യാത്രയുമായി ബന്ധപ്പെട്ട് ബഹ്റൈനിൽ നിന്നും പുറപ്പെടുന്ന ബസ്സുകളുടെ നീക്കം കോസ്വെയിൽ എളുപ്പമാക്കുനന വിഷയവും ചർച്ചയിലുയർന്നു. കോസ്വെ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, സൗദി അധികൃതർ തുടങ്ങിയവർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾക്ക് യോഗം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

WEB DESK
Next Story
Share it