Begin typing your search...
പ്രവാസികളുടെ മൊബൈൽ സിം നിയന്ത്രിക്കാനൊരുങ്ങി ബഹ്‌റൈൻ
ബഹ്‌റൈനിൽ പ്രവാസികൾക്കും സന്ദർശകർക്കുമുള്ള മൊബൈൽ സിം വിറ്റഴിക്കലിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്ന് അഞ്ച് പാർലമെന്റ് അംഗങ്ങൾ ആവശ്യമുന്നയിച്ചു. എം.പി.മാരായ ബസ്മ മുബാറക്, മുഹമ്മദ് അൽ അഹമ്മദ്, ജലീൽ അൽ സയ്യിദ്, ഹനാൻ ഫർദാൻ, ബദർ അൽ തമീമി എന്നിവരാണ് ഈ നിർദേശവുമായി മുന്നോട്ട് വന്നത്.
മൊബൈൽ ഫോൺ ലൈനുകളുടെ ഉപയോഗം വഞ്ചനകളും കൊള്ളയും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ വർധിച്ചുവരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി. പൊതുസുരക്ഷയ്ക്കും സൈബർ സുരക്ഷയ്ക്കും ഇത് ഭീഷണി ഉയർത്തുന്നുണ്ട്.
ഒരു വിദേശിക്ക് സ്വന്തമാക്കാൻ കഴിയുന്ന സിം കാർഡുകളുടെ എണ്ണം നിയന്ത്രിച്ച് ഉപയോഗക്കാരുടെ യഥാർത്ഥ പേരും, വിവരങ്ങളും ഉറപ്പാക്കണം. നിയമവിരുദ്ധ പ്രവൃത്തികൾ തടയുന്നതിന് ഈ നിർദേശം സഹായകരമാകും, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിലും ഇത് ഗുണകരമാണെന്ന് പാർലമെന്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Next Story