Begin typing your search...

ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്

ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലൂടെ സഞ്ചരിക്കുന്ന യാത്രികർക്കായി ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്നവർക്ക് കൂടുതൽ മികച്ച യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ സേവനം. ഹലാ ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി സേവനങ്ങളുടെ ഭാഗമായാണ് ഈ പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നത്.

ഈ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് യാത്രികർക്ക് ബഹ്‌റൈൻ എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നതിന് മുൻപായി, തങ്ങളുടെ താമസയിടങ്ങളിൽ നിന്ന് തന്നെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും, ബാഗേജുകൾ വിമാനത്താവളത്തിലേക്ക് മുൻകൂട്ടി എത്തിക്കുന്നതിനും സാധിക്കുന്നതാണ്.

യാത്രികർക്ക് homecheckin@halabahrain.bh എന്ന വിലാസത്തിൽ ഇമെയിൽ അയച്ച് കൊണ്ട് ഈ സേവനം തിരഞ്ഞെടുക്കാവുന്നതാണ്. യാത്രയ്ക്ക് പരമാവധി 30 ദിവസം മുൻപ് വരെയും, വിമാനസമയത്തിന് ചുരുങ്ങിയത് 12 മണിക്കൂർ വരെയും ഈ സേവനത്തിനായി അപേക്ഷിക്കാവുന്നതാണ്.

WEB DESK
Next Story
Share it