Begin typing your search...
വനുവാട്ടുമായി നയതന്ത്രബന്ധം സ്ഥാപിച്ച് ബഹ്റൈൻ; സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടു
വനുവാട്ടുവുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രസ്താവനയിൽ ബഹ്റൈൻ ഒപ്പുവെച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിൽ രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, സാംസ്കാരിക മേഖലകളിൽ സഹകരിക്കുന്നതിനാണ് കരാറിൽ ഒപ്പുവെച്ചത്. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തെ വനുവാട്ടു സ്ഥിരം പ്രതിനിധി ഓഡോ തീഫിയും ബഹ്റൈൻ യു.എൻ സ്ഥിരം പ്രതിനിധി ജമാൽ ഫൈറൂസ് അൽ റുവൈഇയുമാണ് കരാറിൽ ഒപ്പുവെച്ചത്.
Next Story