Begin typing your search...

ബഹ്റൈനിൽ നിന്ന് ഈ വർഷം നാടുകടത്തപ്പെട്ടത് 6327 അനധികൃത തൊഴിലാളികൾ

ബഹ്റൈനിൽ നിന്ന് ഈ വർഷം നാടുകടത്തപ്പെട്ടത് 6327 അനധികൃത തൊഴിലാളികൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തൊ​ഴി​ൽ, താ​മ​സ​വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 181 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​വം​ബ​ർ 10 മു​ത​ൽ 16 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 1668 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 45 തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു.

33 സം​യു​ക്ത പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മേ, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 20 കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ നാ​ല്, നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന് എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി.

ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ്, ഗ​വ​ർ​ണ​റേ​റ്റി​ന്റെ ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സ് ഡ​യ​റ​ക്‌​ട​റേ​റ്റ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് വെ​ർ​ഡി​ക്ട് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ൻ​ഡ് ആ​ൾ​ട്ട​ർ​നേ​റ്റി​വ് സെ​ന്റ​ൻ​സി​ങ്, ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി എ​ന്നീ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കാ​മ്പ​യി​നി​ൽ പ​​ങ്കെ​ടു​ത്തു.

നി​യ​മ ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാ​തി​രി​ക്കു​ന്ന​തി​ന്​ വി​വി​ധ തൊ​ഴി​ലി​ട​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കു​​മെ​ന്നും എ​ൽ.​എം.​ആ​ർ.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 49,614 പ​രി​ശോ​ധ​ന​ക​ളും 750 സം​യു​ക്ത കാ​മ്പ​യി​നു​ക​ളും ന​ട​ത്തി. 2502 നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ക​യും 6327 അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്ത​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു.

WEB DESK
Next Story
Share it