വനിതാ ശാക്തീകരണം ; ധാരാണാ പത്രത്തിൽ ഒപ്പ് വച്ച് വിമൻ എസ്റ്റാബ്ലിഷ്മെന്റും ജിഡിആർഎഫ്എയും

Update: 2024-05-21 07:57 GMT

വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​നും സ​മ​ഗ്ര വി​ക​സ​ന​ത്തി​നും ഊ​ന്ന​ൽ ന​ൽ​കി ദു​ബൈ വി​മ​ൻ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റും (ഡി.​ഡ​ബ്ല്യു.​ഇ) ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സും (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ത​മ്മി​ൽ ധാ​ര​ണാ​പ​ത്രത്തിൽ ഒ​പ്പു​വ​ച്ചു.

സ്ത്രീ​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നും എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും വി​ക​സ​ന പ്ര​ക്രി​യ​യി​ൽ അ​വ​രു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്‌ മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂ​മി​ന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ധാ​ര​ണ.

ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യു​ടെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യും ഡി.​ഡ​ബ്ല്യു.​ഇ ചെ​യ​ർ​പേ​ഴ്സ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ മോ​നാ അ​ൽ മ​ർ​റി​യു​മാ​ണ് ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

Tags:    

Similar News