ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചു; മൂന്ന് സ്ഥാപനങ്ങൾ അടച്ച് പൂട്ടി അധികൃതർ

Update: 2024-03-14 08:30 GMT

മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മം ലം​ഘി​ച്ച അ​ബൂ​ദ​ബി മു​ഷ്റി​ഫി​ലെ ര​ണ്ട് ഇ​റ​ച്ചി​ക്ക​ട​ക​ളും ഖാ​ലി​ദി​യ​യി​ലെ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റും അ​ധി​കൃ​ത​ർ അ​ട​ച്ചു​പൂ​ട്ടി. ഇ​റ​ക്കു​മ​തി ചെ​യ്ത മാം​സം, പ്രാ​ദേ​ശി​ക മാം​സം എ​ന്ന രീ​തി​യി​ൽ വി​റ്റ​തും ക​ട​യി​ൽ പാ​റ്റ​യു​ടെ സാ​ന്നി​ധ്യ​വു​മാ​ണ് അ​ട​ച്ചു​പൂ​ട്ട​ലി​ന് കാ​ര​ണ​മാ​യ​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ വ​സ്തു​ക്ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നാ​ണ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ട​പ്പി​ച്ച​ത്. മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ചു​മ​ത്തി. നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 800555 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ വി​ളി​ച്ച് അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    

Similar News