ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കും; ക്യാമ്പയിനുമായി അബൂദാബി മുനിസിപ്പാലിറ്റി

Update: 2024-02-21 08:41 GMT

ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ക്യാമ്പ​യി​നു​മാ​യി അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന തെ​രു​വ് ക​ച്ച​വ​ട​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക്ക​ളെ​ക്കു​റി​ച്ച്​ താ​മ​സ​ക്കാ​രെ​യും ബി​സി​ന​സു​കാ​രെ​യും ക​ട​ക്കാ​രെ​യും റി​യ​ൽ എ​സ്റ്റേ​റ്റ് ഉ​ട​മ​ക​ളെ​യും ക്യാമ്പ​യി​​നി​ലൂ​ടെ ബോ​ധ​വ​ത്​​ക​രി​ക്കും.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും വി​ൽ​പ​ന വ​സ്തു​ക്ക​ളു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ർ നി​ഷ്ക​ർ​ഷി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ക്യാമ്പ​യി​ൻ ഉ​യ​ർ​ത്തി​ക്കാ​ട്ടും. അം​ഗീ​കൃ​ത വ്യാ​പാ​രി​ക​ളു​മാ​യി മാ​ത്രം സ​ഹ​ക​രി​ച്ചാ​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ത​ട​യാ​നാ​കു​മെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു. അം​ഗീ​കാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളു​ടെ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ അ​ധി​കൃ​ത​ർ സ്വ​ന്തം ക്ഷേ​മ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വെ​ബ്സൈ​റ്റ് മു​ഖേ​ന​യും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ മു​ഖേ​ന​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ളും ബു​ള്ള​റ്റി​നു​ക​ളും അ​യ​ക്കും. സാ​മൂ​ഹി​ക ക്ഷേ​മം മു​ൻ​നി​ർ​ത്തി ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​വാ​ക്കാ​ൻ വ്യാ​പാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ താ​മ​സ​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും അ​ധി​കൃ​ത​ർ അ​യ​ച്ചു​ന​ൽ​കും.

Tags:    

Similar News