യു.എ.ഇ തൊ​ഴി​ൽ​ന​ഷ്​​ട ഇ​ൻ​ഷു​റ​ൻ​സ്​: സ​മ​യ​പ​രി​ധി ഇ​ന്ന് അ​വ​സാ​നി​ക്കും

Update: 2023-09-30 06:50 GMT

യു.എ.ഇ തൊഴിൽ മന്ത്രാലയം നിർബന്ധമാക്കിയ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഒക്‌ടോബർ ഒന്നുമുതൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്തവർ 400 ദിർഹം പിഴ അടക്കേണ്ടിവരുമെന്ന് മാനവവിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം മുന്നറിയിപ്പു നൽകി. പദ്ധതിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷത്തിലെത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

സമയപരിധിക്കുമുമ്പായി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പിഴ നടപടികളിൽനിന്ന് ഒഴിവാകണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ജോലി നഷ്ടപ്പെടുന്ന സാധാരണ തൊഴിലാളികൾക്ക് കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്. സ്ഥാപനം അടച്ചുപൂട്ടുകയോ ശമ്പളത്തിൽ കുടിശ്ശിക വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ തൊഴിൽനഷ്ട ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് മൂന്നുമാസം വരെ സാമ്പത്തിക പരിരക്ഷ ലഭിക്കും.

16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് മാസം അഞ്ച് ദിർഹം അല്ലെങ്കിൽ വർഷം 60 ദിർഹം പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം. 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർ മാസം 10 ദിർഹമോ വർഷം 120 ദിർഹമോ വേണം അടക്കാൻ.

Tags:    

Similar News