ഗാസയ്ക്ക് സഹായം എത്തിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കി യുഎഇ

Update: 2023-10-17 10:32 GMT

യു​ദ്ധം ദു​രി​തം വി​ത​ച്ച ഗാ​സ​യി​ലേ​ക്ക്​ സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 26 കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ൻ​റാ​ണ്​ സ​ഹാ​യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ എ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്.

അ​ബൂ​ദ​ബി, ദു​ബൈ, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ, ഫു​ജൈ​റ, അ​ൽ ദ​ഫ്​​റ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ, അ​ൽ​ഐ​ൻ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ്​ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട് ആ​റു​വ​രെ ഈ കേന്ദ്രങ്ങളിൽ സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​മെ​ന്ന്​ ​റെ​ഡ്​ ക്ര​സ​ൻ​റ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ശു​ചി​ത്വ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ബ്ലാ​ങ്ക​റ്റു​ക​ൾ, പാ​ൽ​പൊ​ടി തു​ട​ങ്ങി​യ​വ​യെ​ല്ലാം സം​ഭാ​വ​ന ചെ​യ്യാം. എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ൻ​റ്​ വെ​ബ്​​സൈ​റ്റ്​ വ​ഴി​യും സം​ഭാ​വ​ന ന​ൽ​കാ​നു​ള്ള സം​വി​ധാ​നം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    

Similar News