സമൂഹ മാധ്യമങ്ങളിൽ കരുതലില്ലെങ്കിൽ ജയിലിലാകുമെന്ന് ഷാർജാ പൊലീസ്

Update: 2023-01-13 10:21 GMT

ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചാൽ ജയിൽ ശിക്ഷയ്‌ക്കൊപ്പം വൻ തുക പിഴ നൽകേണ്ടി വരുമെന്നു ഷാർജാ പൊലീസ് അറിയിച്ചു. ആരോഗ്യപരവും സർഗാത്മകവുമായിരിക്കണം സമൂഹമാധ്യമങ്ങളോടുള്ള സമീപനം.

നിഷേധാത്മക രീതിയിൽ മറ്റുള്ളവരെ അസഭ്യം പറയാൻ ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാകും. സമൂഹമാധ്യമങ്ങളിലെ മോശം ഇടപെടലുകളെ കുറിച്ച് കഴിഞ്ഞ വർഷം 85 പരാതികൾ ഷാർജ പൊലീസിൽ ലഭിച്ചു. ജയിൽ ശിക്ഷയ്ക്കു പുറമേ 2.5 - 5 ലക്ഷം ദിർഹമായിരിക്കും പിഴ. ഫെഡറൽ നിയമം 34 പ്രകാരമാണ് ഇത്തരം കുറ്റങ്ങളിൽ നടപടി സ്വീകരിക്കുക.

Tags:    

Similar News