ഇസ്രയേൽ-ഹിസ്ബുല്ല സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന ലബനൻ ജനതയ്ക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കുന്നതിന് യുഎഇ പ്രത്യേക ക്യാംപെയ്ൻ (യുഎഇ വിത് യു ലബനൻ) ആരംഭിച്ചു.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിനെ തുടർന്നാണിത്. മരുന്ന് ഉൾപ്പെടെ 40 ടൺ ദുരിതാശ്വാസ വസ്തുക്കളാണ് ആദ്യ ഘട്ടത്തിൽ എത്തിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ 10 കോടി ഡോളറിന്റെ അടിയന്തര സഹായം ലബനന് എത്തിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് നേരത്തെ അറിയിച്ചിരുന്നു.