യുഎഇയിൽ രണ്ട് പേർ കൂടി ബഹിരാകാശ യാത്രയ്ക്ക് പരിശീലനം പൂർത്തിയാക്കുന്നു

Update: 2024-03-03 10:17 GMT

യു.​എ.​ഇ​യു​ടെ ആ​ദ്യ വ​നി​താ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യ​ട​ക്കം ര​ണ്ടു​പേ​ർ കൂ​ടി പ​ഠ​ന​വും പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കു​ന്നു. യു.​എ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ജോ​ൺ​സ​ൺ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്ന നൂ​റ അ​ൽ മ​ത്​​റൂ​ഷി​യും മു​ഹ​മ്മ​ദ്​ അ​ൽ മു​അ​ല്ല​യു​മാ​ണ്​ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി മാ​ർ​ച്ച്​​ അ​ഞ്ചി​ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്പേസ് സെന്റർ അ​ധി​കൃ​ത​രാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ബാ​ച്ചി​ലെ അം​ഗ​ങ്ങ​ളാ​യ ഇ​രു​വ​രും നാ​സ അ​സ്​​ട്രോ​ണ​റ്റ്​ ക്ലാ​സ്​ ടെ​യ്​​നി​ങ്​ പ്രോ​ഗ്രാം-2021​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​വ​രാ​ണ്.

2022 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച പ​രി​ശീ​ല​നം ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ത്താ​ണ്​ പൂ​ർ​ത്തി​യാ​കു​ന്ന​ത്. വി​വി​ധ​ത​രം ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക്​ സ​ജ്ജ​മാ​ക്കു​ന്ന രൂ​പ​ത്തി​ൽ വ്യ​ത്യ​സ്ത പ​രി​ശീ​ല​ന​ങ്ങ​ളാ​ണ്​ ഇ​വ​ർ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ബ​ഹി​രാ​കാ​ശ ന​ട​ത്തം, റോ​ബോ​ട്ടി​ക്സ്, സ്പേ​സ്​ സ്​​റ്റേ​ഷ​ൻ സിം​സ്റ്റം​സ്, റ​ഷ്യ​ൻ ഭാ​ഷ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. 10ബ​ഹി​രാ​കാ​ള യാ​ത്രി​ക​രാ​ണ്​ ഇ​വ​രു​ടെ ബാ​ച്ചി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഇ​വ​ർ​ക്കെ​ല്ലാം ‘അ​സ്​​ട്രോ​ണ​റ്റ്​ പി​ൻ’ ന​ൽ​കും. ഭാ​വി ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക്​ യോ​ജി​ച്ച​വ​രാ​ണ്​ ഇ​വ​രെ​ന്ന്​ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ്​ ‘അ​സ്​​ട്രോ​ണ​റ്റ്​ പി​ൻ’. അ​തോ​ടൊ​പ്പം നി​ല​വി​ലെ ദൗ​ത്യ​ങ്ങ​ളി​ൽ പ​ങ്കു​വ​ഹി​ക്കാ​നും ഇ​വ​ർ​ക്ക്​ സാ​ധി​ക്കും.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം 2021ലാ​ണ്​ ര​ണ്ടാ​മ​ത്​ യു.​എ.​ഇ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. 4,305 അ​പേ​ക്ഷ​ക​രി​ൽ നി​ന്ന്​ നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കും മ​റ്റും ശേ​ഷ​മാ​ണ്​ ര​ണ്ടു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

Tags:    

Similar News