അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 'ടെർമിനൽ എ' പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു

Update: 2023-09-18 06:01 GMT

2023 നവംബർ ആദ്യം യാത്രികർക്ക് തുറന്ന് കൊടുക്കാനിരിക്കുന്ന അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനൽ എയിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള പരിശോധനകളും, പ്രവർത്തനങ്ങളും ആരംഭിച്ചു. അബുദാബിയിലെ പൊതുസമൂഹത്തിൽ നിന്ന് തിരഞ്ഞെടുത്ത ആറായിരത്തിലധികം സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തിയാണ് ടെർമിനൽ എയിലെ ട്രയൽ റൺ ആരംഭിച്ചിരിക്കുന്നത്.

ടെർമിനലിലെ പ്രവർത്തനനടപടിക്രമങ്ങൾ, ജീവനക്കാരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, വിവിധ ഉപകരണങ്ങളുടെ സ്‌ട്രെസ് ടെസ്റ്റ് മുതലായവയാണ് പരീക്ഷണഘട്ടത്തിൽ പരിശോധിക്കുന്നത്. അബുദാബി എയർപോർട്ട് ജീവനക്കാർ, വിദ്യാർത്ഥികൾ, കുടുംബങ്ങൾ മുതലായവർ ഈ ട്രയൽ റണ്ണിൽ സന്നദ്ധ സേവകരായി പങ്കെടുക്കുന്നുണ്ട്. ചെക്ക്-ഇൻ, ബാഗേജ്, സെക്യൂരിറ്റി സ്‌ക്രീനിങ്ങ്, ബോർഡിങ്ങ്, എമിഗ്രേഷൻ, കസ്റ്റംസ് മുതലായ വിവിധ മേഖലകളിൽ ഇതിന്റെ ഭാഗമായി പരീക്ഷണ പ്രവർത്തനങ്ങൾ, പരിശോധനകൾ എന്നിവ നടത്തുന്നുണ്ട്.

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ അത്യാധുനിക ടെർമിനൽ 2023 നവംബർ ആദ്യം പ്രവർത്തനം ആരംഭിക്കുമെന്ന് അബുദാബി എയർപോർട്ട്‌സ് നേരത്തെ അറിയിച്ചിരുന്നു. നിർമ്മാണ ഘട്ടത്തിൽ മിഡ്ഫീൽഡ് ടെർമിനൽ ബിൽഡിംഗ് എന്നറിയപ്പെടുന്ന 'ടെർമിനൽ എ' 2023 നവംബർ ആദ്യം പ്രവർത്തനമാരംഭിക്കുന്നതോടെ പ്രാദേശിക വ്യോമയാന ആവാസവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുന്നതാണ്.

Tags:    

Similar News