സൗദി അടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാള്‍. ഹജ് തീര്‍ഥാടകര്‍ ആദ്യ കല്ലേറ് കര്‍മം നിര്‍വഹിച്ചശേഷം പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമാകും.
പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായില്‍ രണ്ടിടത്തായി മലയാളം ഈദ് ഗാഹുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഷാര്‍ജയിലും മലയാളം ഈദ് ഗാഹ് ഒരുക്കിയിട്ടുണ്ട്.