ഷാർജയിലെ മൂന്ന് മുനിസിപ്പാലിറ്റികൾക്ക് ഇനി പുതിയ ലോഗോ

Update: 2024-06-25 08:32 GMT

ഷാ​ർ​ജ എ​മി​റേ​റ്റി​​ലെ ക​ൽ​ബ, ഖോ​ർ​ഫ​ക്കാ​ൻ, ദി​ബ്ബ അ​ൽ ഹി​സ്​​ൻ എ​ന്നീ മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ പു​തി​യ ലോ​ഗോ​ക്ക്​ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി അം​ഗീ​കാ​രം ന​ൽ​കി. ശൈ​ഖ്​ സു​ൽ​ത്താ​ന്‍റെ റേ​ഡി​യോ, ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​യാ​യ ‘​ഡ​യ​റ​ക്ട്​ ലൈ​നി’​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം വ​ന്ന​ത്. മ​ധ്യ​മേ​ഖ​ല​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ഭൂ​മി അ​നു​വ​ദി​ക്കാ​നും പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. അ​തോ​ടൊ​പ്പം ഖ​ൽ​ബ​യി​ലെ ഖ​ലാ മോ​സ്കി​ന്‍റെ പേ​ര്​ ഖോ​ർ ഖ​ൽ​ബ മോ​സ്ക്​ എ​ന്ന്​ മാ​റ്റു​ന്ന​തി​നും അ​ദ്ദേ​ഹം അം​ഗീ​കാ​രം ന​ൽ​കി.

Tags:    

Similar News