യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കൂടുന്നു; കണക്ക് പുറത്ത് വിട്ട് അധികൃതർ

Update: 2023-07-29 13:18 GMT

യുഎഇയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടിയ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനയെന്ന് കണക്കുകൾ. നിലവിൽ എൺപതിനായിരത്തിലധികം സ്വദേശികൾ സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി അധികൃതർ അറിയിച്ചു. ഇതിൽ ഏറ്റവും കൂടുതൽ സ്വദേശികൾ ജോലി ചെയ്യുന്നത് ദുബായ് എമിറേറ്റിലാണ് . സ്വദേശി വൽക്കരണ നടപടികൾ യുഎഇയിൽ ശക്തമായി മുന്നോട്ട്പോവുന്നതിനിടെയാണ് അധികൃതർ കണക്കുകൾ പുറത്തുവിട്ടത്.

നിലവിൽ രാജ്യത്തെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം എൺപതിനായിരത്തിന് മുകളിലെത്തിയിട്ടുണ്ട്. അഞ്ചുവർഷത്തിനിടെ മൂന്നിരട്ടി വർധനവാണ് വന്നിരിക്കുന്നത്. എമിറാത്തികളുടെ നൈപുണ്യ വികസനത്തിന് നാഫിസ് രൂപീകരിച്ച ശേഷമാണ് തൊഴിൽ മേഖലയിൽ ഈ നേട്ടമെന്ന് മന്ത്രാലയം അറിയിച്ചു. 17000 സ്വകാര്യ കമ്പനികളിലാണ് ഇത്രയും സ്വദേശികൾ ജോലി ചെയ്യുന്നത്. മറ്റ് എമിറേറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിയാണ് സ്വദേശിവത്കരണത്തിൽ മുൻപിൽ.

47.4ശതമാനം സ്വദേശികളാണ് ദുബായിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്നത്. നി​ല​വി​ൽ 50ൽ ​കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് സ്വ​ദേ​ശി​വ​ത്ക​ര​ണം.ന​ട​പ്പാ​ക്കി​യി​രു​ന്ന​തെങ്കിലും ഏറ്റവും പുതിയ തീരുമാനപ്രകാരം 20ന് ​മു​ക​ളി​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത​വ​ർ​ഷം ഒ​രു സ്വ​ദേ​ശി​യെ നി​യ​മി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Tags:    

Similar News