അബുദാബി വിമാനത്താവളത്തിലെ പുതിയ ടെർമിനൽ നവംബർ ഒന്നിന് തുറക്കും

Update: 2023-10-17 10:27 GMT

അ​ബു​ദാബി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ടെ​ര്‍മി​ന​ല്‍ 'എ' ​ന​വം​ബ​ര്‍ ഒ​ന്നി​ന് പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങുമെന്ന് അധികൃതർ. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി ഒ​ക്ടോ​ബ​ര്‍ 31ന് ​ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ഉ​ദ്ഘാ​ട​ന പ​റ​ക്ക​ല്‍ ന​ട​ത്തും. ര​ണ്ടാ​ഴ്ച കാ​ല​യ​ള​വി​ല്‍ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി​ട്ടാ​കും വി​മാ​ന ക​മ്പ​നി​ക​ള്‍ പു​തി​യ ടെ​ർ​മി​ന​ലി​ലേ​ക്ക്​ പൂ​ര്‍ണ​മാ​യി മാ​റു​ക. വി​സ് എ​യ​ര്‍ അ​ബൂ​ദ​ബി​യും 15 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ളും ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ പു​തി​യ ടെ​ര്‍മി​ന​ലി​ല്‍ നി​ന്ന് സ​ർ​വി​സ്​ തു​ട​ങ്ങും. ഇ​ത്തി​ഹാ​ദ് എ​യ​ര്‍വേ​സ് ന​വം​ബ​ര്‍ ഒ​ൻപത് മു​ത​ല്‍ ദി​വസവും 16സ​ര്‍വി​സു​ക​ള്‍ ന​ട​ത്തും. ന​വം​ബ​ര്‍ 14 മു​ത​ലാ​യി​രി​ക്കും എ​യ​ര്‍ അ​റേ​ബ്യ അ​ബൂ​ദ​ബി അ​ട​ക്ക​മു​ള്ള 11 എ​യ​ര്‍ലൈ​ന്‍സു​ക​ള്‍ക്കൊ​പ്പം ഇ​ത്തി​ഹാ​ദ് പൂ​ര്‍ണ തോ​തി​ലു​ള്ള പ്ര​വ​ര്‍ത്ത​നം ടെ​ര്‍മി​ന​ലി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 14 ഓ​ടെ 28 വി​മാ​ന​ക്ക​മ്പ​നി​ക​ൾ ടെ​ര്‍മി​ന​ല്‍ 'എ'​യി​ല്‍ നി​ന്ന് സ​ര്‍വീസ് ന​ട​ത്തു​ക.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ടെ​ര്‍മി​ന​ലു​ക​ളി​ലൊ​ന്നാ​യ ടെ​ര്‍മി​ന​ല്‍ എ ​നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളോ​ടെ​യാ​ണ് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. മി​ഡ്ഫീ​ല്‍ഡ് ടെ​ര്‍മി​ന​ല്‍ കെ​ട്ടി​ടം എ​ന്ന​റി​യ​പ്പെ​ടു​ന്ന ടെ​ര്‍മി​ന​ല്‍ എ 7,42,000 ​ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ല്‍ 11000 യാ​ത്രി​ക​രു​ടെ നീ​ക്ക​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ടെ​ര്‍മി​ന​ലി​ല്‍ പ്ര​തി​വ​ര്‍ഷം 45 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ യാ​ത്രി​ക​രെ ഉ​ള്‍ക്കൊ​ള്ളാ​നാ​കും. ഏ​തു​സ​മ​യ​ത്തും 79 വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍വീസി​ന് ടെ​ര്‍മി​ന​ലി​ല്‍ സൗ​ക​ര്യ​മു​ണ്ടാ​വും.

പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച ബ​യോ​മെ​ട്രി​ക് സം​വി​ധാ​ന​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ടെ​ര്‍മി​ന​ലി​ലു​ണ്ട്. സ്വ​യം സേ​വ​ന കി​യോ​സ്‌​കു​ക​ള്‍, സു​ര​ക്ഷാ ചെ​ക്പോ​യ​ന്‍റു​ക​ള്‍, ബാ​ഗേ​ജ് കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം, യാ​ത്ര തു​ട​ങ്ങു​ന്ന​തി​നു​മു​മ്പു മു​ത​ല്‍ ബോ​ര്‍ഡി​ങ് ഗേ​റ്റ് വ​രെ​യു​ള്ള ഡി​ജി​റ്റ​ലൈ​സ്ഡ് യാ​ത്ര തു​ട​ങ്ങി ഒ​ട്ടേ​റെ സൗ​ക​ര്യ​ങ്ങ​ളാ​ണ്  ടെ​ര്‍മി​ന​ലി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ടെ​ര്‍മി​ന​ല്‍ എ​യ്ക്ക് അ​ന്താ​രാ​ഷ്ട്ര രൂ​പ​ക​ല്‍പ​ന പു​ര​സ്‌​കാ​ര​വും ഇ​തി​ന​കം ല​ഭി​ച്ചു​ക​ഴി​ഞ്ഞു. പു​റ​മേ​യു​ള്ള ഗ്ലാ​സു​ക​ള്‍ ടെ​ര്‍മി​ന​ലി​ന്‍റെ ഉ​ള്ളി​ല്‍ പ്ര​കൃ​തി​ദ​ത്ത വെ​ളി​ച്ചം ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന​താ​ണ്.

Tags:    

Similar News