യുഎഇയിൽ ചൂട് കനത്തു ; കാറുകൾക്ക് സൗ​ജ​ന്യ പരിശോധനയുമായി ദുബൈ പൊലീസ്

Update: 2024-07-09 10:19 GMT

ക​ന​ത്ത വേ​ന​ലി​ൽ രാ​ജ്യ​ത്ത്​ റോ​ഡ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​റു​ക​ൾ​ക്ക്​ സൗ​ജ​ന്യ​മാ​യി കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധ​ന വാ​ഗ്ദാ​നം ചെ​യ്ത്​ ദു​ബൈ പൊ​ലീ​സ്. ചൂ​ടി​ൽ ട​യ​റു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചും തീ​പി​ടി​ച്ചു​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം. വാ​ഹ​ന​ങ്ങ​ളു​ടെ സ്ഥി​രം പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ ഇ​ത്​ ത​ര​ണം ചെ​യ്യാ​നാ​കൂ​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.​

ആ​ഗ​സ്റ്റ്​ അ​വ​സാ​നം​വ​രെ രാ​ജ്യ​ത്തെ എ​ല്ലാ ഒ​ട്ടോ​പ്രോ സെ​ന്‍റ​റു​ക​ളി​ലും ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. ‘അ​പ​ക​ട​മി​ല്ലാ​ത്ത വേ​ന​ൽ’ ക്യാ​മ്പ​യി​​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ വേ​ന​ൽ​കാ​ല​ത്ത്​ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്കി​ലൂ​ടെ ദു​ബൈ പൊ​ലീ​സ്​ ട്രാ​ഫി​ക്​ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ട്രാ​ഫി​ക്​ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റി​ൽ​നി​ന്നു​ള്ള ഫീ​ൽ​ഡ്​ ടീ​മാ​ണ്​ ട​യ​റു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും കാ​ലാ​വ​ധി എ​ങ്ങ​നെ വി​ല​യി​രു​ത്താം എ​ന്ന​തി​നെ​ക്കു​റി​ച്ച്​ റോ​ഡി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്ന​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ളും പ​രി​ക്കു​ക​ളും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. 2023ൽ ​അ​ബൂ​ദ​ബി​യി​ൽ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ​ത്​ 22 അ​പ​ക​ട​ങ്ങ​ളാ​ണ്.

Tags:    

Similar News