ദുബൈ ക്രോക്കഡൈൽ പാർക്കിൽ പ്രജനന സീസൺ ആരംഭിച്ചു

Update: 2024-05-13 08:09 GMT

മു​ത​ല​ക​ൾ​ക്ക്​ മു​ട്ട​യി​ടാ​നും കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ക്കാ​നു​മാ​യി ദു​ബൈ ക്രോ​ക്കോ​ഡൈ​ൽ പാ​ർ​ക്കി​ൽ കൂ​ടൊ​രു​ക്ക​ൽ സീ​സ​ൺ പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ക്കി​നു​ള്ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ൽ പെ​ൺ നൈ​ൽ മു​ത​ല​ക​ൾ മു​ട്ട​യി​ടു​ന്ന ശ്ര​ദ്ധേ​യ​മാ​യ സ​മ​യ​മാ​ണി​ത്. ഇ​ങ്ങ​നെ പെ​ൺ​മു​ത​ല​ക​ൾ ഇ​ടു​ന്ന മു​ട്ട​ക​ൾ പാ​ർ​ക്കി​ലെ വി​ഗ​ദ്​​ധ​ർ ​ ശേ​ഖ​രി​ക്കും. തു​ട​ർ​ന്ന്​ ഇ​തി​ന്‍റെ താ​പ​നി​ല, വ​ലു​പ്പം, തോ​ടി​ന്‍റെ ഗു​ണ​നി​ല​വാ​രം തു​ട​ങ്ങി​യ​വ രേ​ഖ​പ്പെ​ടു​ത്താ​ൻ ഓ​രോ കൂ​ടും സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും.

ഇ​തു​വ​ഴി മു​ത​ല​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ കു​റി​ച്ചും അ​വ​യു​ടെ ജ​ന​സം​ഖ്യ​യെ കു​റി​ച്ചും​ അ​പൂ​ർ​വ​മാ​യ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ സ​ഹാ​യി​ക്കും. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ക്യു​റേ​റ്റ​ർ​മാ​രു​ടെ സം​ഘം പെ​ൺ​മു​ത​ല​ക​ളെ നി​രീ​ക്ഷി​ക്കു​ക​യും കൂ​ടു​ക​ൾ പ​രി​ശോ​ധി​ച്ച്​ മു​ട്ട​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നൈ​ൽ പെ​ൺ​മു​ത​ല​ക​ൾ ഒ​രു സ​മ​യം 60 മു​ട്ട​ക​ൾ വ​രെ ഇ​ടും. തു​ട​ർ​ന്ന്​ ഇ​ത്​ വി​രി​യി​ക്കാ​നാ​യി മ​ണ്ണി​ന​ടി​യി​ൽ പൂ​ഴ്ത്തി​വെ​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. ഈ ​മു​ട്ട​ക​ൾ വി​രി​യാ​ൻ ഏ​താ​ണ്ട്​ 90 ദി​വ​സ​മെ​ടു​ക്കും. കൂ​ടു​കെ​ട്ട​ൽ പ്ര​ദേ​ശ​ങ്ങ​ൾ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ജ​ല​ത്തി​ൽ നി​ന്നും ആ​ൺ മു​ത​ല​ക​ളു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മാ​റി​യാ​ണ്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഈ ​പ്ര​ക്രി​യ​ക​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്​ സ​മ്മാ​നി​ക്കു​ക. ദു​ബൈ ക്രോ​ക്കോ​ഡൈ​ൽ പാ​ർ​ക്ക്​ സ​ന്ദ​ർ​ശി​ക്കാ​ൻ മു​തി​ർ​ന്ന​വ​ർ​ക്ക്​ 95 ദി​ർ​ഹ​വും കു​ട്ടി​ക​ൾ​ക്ക്​ 75 ദി​ർ​ഹ​വു​മാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.

Tags:    

Similar News