ദുബായിൽ സുരക്ഷാ, ചരക്ക് സേവനങ്ങളുടെ ടെലി മാർക്കറ്റിങ്ങിന് അനുമതിവേണം

Update: 2024-09-05 06:31 GMT

സുരക്ഷാ, ചരക്ക് സേവനങ്ങളുടെ ടെലിമാർക്കറ്റിങ്ങിന് അനുമതി ആവശ്യമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്.സി.എ.) അധികൃതർ ആവർത്തിച്ചു. മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെടാൻ മുൻകൂർ അനുമതിയില്ലെങ്കിൽ അത് നിയമലംഘനമായി കണക്കാക്കും.

മാർക്കറ്റിങ്ങിന് ബാധകമായ വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിക്കുന്ന ഫോൺവിളികൾ എസ്.സി.എ.യുടെ വെബ്‌സൈറ്റിലെ 'റിപ്പോർട്ടിങ് കാപിറ്റൽ മാർക്കറ്റ് വയലേഷൻസ്' വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണം. ഉത്പന്നങ്ങളോ സേവനങ്ങളോ സ്വീകരിക്കാൻ കമ്പനികൾ ഉപഭോക്താക്കളെ സമ്മർദത്തിലാക്കരുത്. രാവിലെ ഒൻപതിനും വൈകീട്ട് ആറിനുമിടയിൽ മാത്രമേ ഉപഭോക്താക്കളെ ബന്ധപ്പെടാവൂ. ഒരു ദിവസം ഒരുകോൾ മാത്രമേ പാടുള്ളൂവെന്നും നിബന്ധനയുണ്ട്.

ടെലിമാർക്കറ്റിങ് കോളുകളും പ്രൊമോഷണൽ കോളുകളും സ്വീകരിക്കാൻ താത്പര്യമില്ലാത്തവർക്ക് അവരുടെ ഫോൺ നമ്പറുകൾ ഉപയോഗിച്ച് 'ഡു നോട്ട് കോൺടാക്റ്റ് രജിസ്റ്ററിൽ (ഡി.എൻ.സി.ആർ.) രജിസ്റ്റർചെയ്യാൻ സൗകര്യമുണ്ട്. ഡി.എൻ.സി.ആറിൽ രജിസ്റ്റർചെയ്തിട്ടുള്ള ഉപഭോക്താക്കളുമായി ബന്ധപ്പെടരുത്. മാർക്കറ്റിങ് കോളുകൾ സ്വകാര്യനമ്പറിൽനിന്നും ചെയ്യരുത്. അതിനായി കമ്പനിയുടെ രജിസ്റ്റർചെയ്ത നമ്പറുകൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Similar News