ഞായറാഴ്ച മെട്രോ സർവീസ് പുലർച്ചെ 3 മുതൽ അർധ രാത്രി 12 വരെ; സമയ മാറ്റം ദുബൈ റൈഡിൽ പങ്കെടുക്കുന്നവർക്കുള്ള യാത്ര സൗ​ക​ര്യത്തിന്

Update: 2024-11-09 08:20 GMT

ഞാ​യ​റാ​ഴ്ച ദു​ബൈ മെ​ട്രോ സ​മ​യം നീ​ട്ടി. പു​ല​ർ​ച്ച മൂ​ന്നു മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​ സ​ർ​വി​സ് ഉ​ണ്ടാ​കു​മെ​ന്ന്​​ ദു​ബൈ ​റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ഒ​രു മാ​സം നീ​ളു​ന്ന ദു​ബൈ ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ദു​ബൈ റൈ​ഡി​ന്‍റെ അ​ഞ്ചാ​മ​ത്​ എ​ഡി​ഷ​നി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ്​ ന​ട​പ​ടി.

ഫി​റ്റ്​​ന​സ് ച​ല​ഞ്ചി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ ഒ​ന്നാ​ണ്​ ദു​ബൈ റൈ​ഡ്. ആ​യി​ര​ക്ക​ണ​ക്കി​ന്​ കാ​യി​ക​പ്രേ​മി​ക​ളാ​ണ്​ ദു​ബൈ റൈ​ഡി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ​റൈ​ഡി​ൽ പ​​ങ്കെ​ടു​ക്കാ​ൻ സ്വ​ന്ത​മാ​യി സൈ​ക്കി​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി​ സൈ​ക്കി​ൾ അ​നു​വ​ദി​ക്കു​മെ​ന്ന്​ ഓ​ൺ​ലൈ​ൻ സേ​വ​ന ദാ​താ​ക്ക​ളാ​യ ​ക​രീം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ദു​ബൈ റൈ​ഡി​ന്‍റെ റൂ​ട്ടു​ക​ൾ ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കും. സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ രാ​വി​ലെ 6.15ന് ​യാ​ത്ര ആ​രം​ഭി​ച്ച് എ​ട്ടി​ന് അ​വ​സാ​നി​പ്പി​ക്കും. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലൂ​ടെ 12 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ന​ട​ക്കു​ന്ന​ സൈ​ക്കി​ൾ യാ​ത്ര​യി​ൽ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ക്കും. സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ ചു​രു​ങ്ങി​യ​ത്​ 30 കി​ലോ​മീ​റ്റ​ർ വേ​ഗ​ത നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

Tags:    

Similar News